ഉറക്കമിളച്ച് പഠിച്ചു നേടിയ ജോലി, പട്ടിണിയുടെ ബാല്യം, ആർത്തി മൂത്ത് എല്ലാം നഷ്ടപ്പെടുത്തി… വിസ്മയ കേസ്…

കഴിഞ്ഞ ജൂണിൽ നാടിനെ നടുക്കിയ വാർത്തയായിരുന്നു വിസ്മയ എന്ന പെൺകുട്ടി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്തത്. ഒരു വർഷം തികയും മുമ്പ് കേസിലെ വിധി വന്നിരിക്കുകയാണ് കഴിഞ്ഞ ദിവസം. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വാർത്ത ആകുന്നതും ചർച്ച ചെയ്യപ്പെടുന്നതും വിസ്മയാ കേസാണ്. ഭർത്താവിന്റെ ശാരീരികമായും മാനസികമായും ഉള്ള പീഡനങ്ങൾ സഹിക്ക വയ്യാതെയാണ് ഭാര്യ വിസ്മയ ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ.

2020 മേയ് 30-നാണ് ബി.എ.എം.എസ്. വിദ്യാർഥിനിയായിരുന്ന വിസ്മയയെ മോട്ടോർ വാഹനവകുപ്പിൽ എ.എം.വി.ഐ. ആയിരുന്ന കിരൺകുമാർ വിവാഹം കഴിച്ചത്. വളരെ ആർഭാടപൂർവ്വം കൊണ്ടാടിയ ഒരു വിവാഹമായിരുന്നു എന്നത് ഇപ്പോഴും പുറത്തു വരുന്നതും പ്രചരിച്ചു കൊണ്ടിരിക്കുന്നതുമായ ഫോട്ടോകളിൽ നിന്നും മറ്റും നമുക്ക് മനസ്സിലാക്കാം. പിന്നീട് സ്ത്രീധനതിന്റെ പേരിലുള്ള അതിക്രമങ്ങളും പീഡനങ്ങളും ആണ് വിസമയയെ മരണത്തിലേക്ക് എത്തിച്ചിരിക്കുന്നത്.

സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, പരിക്കേൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, സ്ത്രീധനം ആവശ്യപ്പെടൽ എന്നീ കുറ്റ കൃത്യങ്ങൾആണ് കിരൺ കുമാറിനെതിരെ കേസിൽ നിരത്തിയിട്ടുള്ളത്. ഭർത്താവ് കിരൺ കുമാർ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് 2021 ജൂൺ 21-ന് ഭർത്തൃഗൃഹത്തിൽ വിസ്മയ ആത്മഹത്യ ചെയ്യുന്നത്. ശക്തമായ ഒരുപാട് തെളിവുകൾ പ്രതിക്കും പ്രതി കുടുംബത്തിനുമെതിരെ ലഭിച്ചിട്ടുണ്ട്.

സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും കിരൺ വിസ്മയയെ പീഡിപിച്ചു എന്നത് കിരണിന്റെയും വിസ്മയയുടെയും ഫോൺ സംസാരങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. എന്തായാലും മനസ്സാക്ഷിയുള്ള ഒരു മനസ്സിനും താങ്ങാൻ കഴിയാത്ത തരത്തിൽ ആണ് ആ വാർത്ത വന്നത്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിലെ ശിക്ഷാവിധി വന്നത്.

പത്തു വര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി കിരണ്‍കുമാറിന് ശിക്ഷയായി വിധിച്ചത്. വിധി പ്രഖ്യാപിക്കുന്ന സമയത്ത് പോലീസ് സ്റ്റേഷൻ പരിസരത്ത് ഒരുപാട് പോലീസുകാരെ വിന്യസിച്ചിരുന്നു. കാരണം നാട്ടുകാർ എങ്ങനെ പ്രതികരിക്കും എന്ന് മനസ്സിലാക്കാൻ കഴിയുമായിരുന്നില്ല. കാരണം നാടിനെ അത്രത്തോളം നടുക്കി ഒരു സംഭവമായിരുന്നു വിസ്മയയുടെ മരണം. വീട്ടിലുള്ളത് വൃദ്ധരായ മാതാപിതാക്കൾ മാത്രമാണ് എന്നും ആശ്രയം താനാണ് എന്നും കിരൺ കോടതിയിൽ പറഞ്ഞിരുന്നു.

വിസ്മയയുടെ ആത്മഹത്യ കൊലപാതകത്തിന് തുല്യമാണെന്നും യാതൊരു തരത്തിലുള്ള ദയയും പ്രതി അർഹിക്കുന്നില്ല എന്നും ആണ് വാദി ഭാഗത്തിന്റെ വാദങ്ങൾ. എന്തായാലും വിധിയിൽ തൃപ്തരാണ് എന്നാണ് വിസ്മയയുടെ മാതാപിതാക്കൾ അറിയിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ കേരളത്തെ വീണ്ടും വീണ്ടും നോവിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പെൺകുട്ടിക്കും മാതാപിതാക്കളും സമൂഹവും ചെയ്തു ചെയ്തു കൊടുക്കേണ്ടത് വിദ്യാഭ്യാസം നൽകലും ജോലി ഉണ്ടാക്കിക്കൊടുത്ത് സ്വന്തം കാലിൽ നിൽക്കാനുള്ള പ്രാപ്തി നൽകലും ആണ് എന്ന് ഇത്തരത്തിലുള്ള സംഭവങ്ങൾ അടിവരയിട്ടു പറയുന്നു.