സൗത്ത് ഇന്ത്യൻ സിനിമകളിൽ അഭിനയിക്കുന്ന താരമാണ് അപർണ ദാസ്. അഭിനയ വൈഭവം കൊണ്ടാണ് താരം അറിയപ്പെടുന്നത്. 2018 മുതൽ അഭിനയ മേഖലയിൽ താരം സജീവമാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം ഓരോ സിനിമകളിലൂടെയും കാഴ്ചവെക്കുന്നത്. വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ വലിയ ആരാധക വൃന്തത്തെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.
2018 ൽ പുറത്തിറങ്ങിയ ഞാൻ പ്രകാശൻ എന്ന സിനിമയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. മികച്ച അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് വലിയ ആരാധക വൃന്ദത്തെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.
വിദ്യാഭ്യാസ രംഗത്തിന് അതിന്റെ തായ പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് അഭിനയ മേഖലയിൽ താരം കരിയർ ആരംഭിക്കുന്നതും തുടർന്നതും. ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം അക്കൗണ്ടന്റ് ആയി താരം ഒരു ചെറിയ കാലയളവിൽ ജോലി എടുത്തിരുന്നു. എങ്കിലും ആ സമയത്ത് തന്നെ പരസ്യ ചിത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. പിന്നീടാണ് സിനിമ അഭിനയ മേഖലയിലേക്ക് താരത്തിന്റെ ജീവിതം വഴി തിരിച്ചു വിടുന്നത്.
ടിക്ടോക് വീഡിയോ ആണ് താരത്തിന് സിനിമയുടെ വാതിൽ തുറക്കുന്നത്. 2018 ചെറിയ വേഷത്തിലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന് താരത്തിന് 2019തിൽ വിനീത് ശ്രീനിവാസൻ കൂടെ ഒരു നായിക വേഷം ചെയ്യാൻ സാധിച്ചു. മനോഹരം എന്ന സിനിമയിലൂടെയാണ് നായികയായി താരം അരങ്ങേറുന്നത്. രണ്ടു സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം കൈകാര്യം ചെയ്തു.
കുറച്ചു മുമ്പ് റിലീസ് ചെയ്ത ബീസ്റ്റ് എന്ന വിജയ് സിനിമയിലൂടെയാണ് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ താരത്തിന് ആദ്യ തമിഴ് ചിത്രത്തിൽ തന്നെ അഭിനയിക്കാൻ അവസരം ലഭിച്ചു എന്നത് എടുത്തു പറയേണ്ട മേന്മ തന്നെയാണ്. തന്റെ കരിയറിലെ മൂന്നാമത്തെ സിനിമ തന്നെ വിജയുടെ കൂടെ ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷത്തിലാണ് താരം. സിനിമ വിജയിച്ചത് ഇരട്ടിമധുരമായി.
വിജയ് പൂജ ഹെഗ്ഡേ എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച ബീസ്റ്റ് എന്ന സിനിമ വലിയ കര ഘോഷത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്. തന്നിലൂടെ കടന്നുപോകുന്ന ഓരോ മേഖലയിലും വിജയം കൊയ്യാൻ താരത്തിന് സാധിച്ചു എന്നതാണ് ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത്. അത്രത്തോളം മികച്ച അഭിനയ പ്രകടനങ്ങളും മോഹിപ്പിക്കുന്ന സൗന്ദര്യവുമാണ് താരം പ്രകടിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വർഷം അഭിനയിച്ച നീയാം നിഴലിൽ എന്ന മ്യൂസിക് വീഡിയോയിലെ താരത്തിനെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രീതിയും നിറഞ്ഞ കയ്യടിയും ലഭിച്ചിട്ടുണ്ട്. എന്തായാലും വിരലിലെണ്ണാവുന്ന സിനിമകൾ കൊണ്ട് അറിയപ്പെടുന്ന ഒരു അഭിനേത്രി എന്ന നിലയിലേക്ക് താരത്തിന് ഉയരാൻ സാധിച്ചിട്ടുണ്ട്. വെറും മൂന്നു സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചിട്ടുള്ളൂ എന്നത് വിശ്വസിക്കാൻ ആവാത്ത വിധം താരത്തിന് ആരാധകരുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒട്ടനവധി ഫോളോവേഴ്സിനെ ഇതിനോടകം നേടാൻ കഴിഞ്ഞു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായി തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങൾ മാറ്റും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബീസ്റ്റ് വിജയ ആഘോഷവുമായി ബന്ധപ്പെട്ട് മാലി ദ്വീപിൽ നിന്നുള്ള കിടിലൻ ഫോട്ടോകളാണ്. മത്സ്യ കന്യകയെ പോലെയുണ്ട് എന്നാണ് കമന്റുകൾ. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
Leave a Reply