ഹിന്ദി സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ അഭിനേത്രിയും ചലച്ചിത്ര നിർമ്മാതാവുമാണ് കങ്കണ റണാവത്ത്. 2006 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. ഒന്നിനൊന്നു മികച്ച വേഷങ്ങൾ താരം കരിയറിൽ ഉടനീളം അവതരിപ്പിക്കുകയും ചെയ്തു. തുടക്കം മുതൽ ഇതുവരെയും അഭിനയ മികവ് താരം പ്രകടിപ്പിച്ചു. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ആണ് താരം ഓരോ സിനിമയിലും സെലക്ട് ചെയ്യുന്നത്.
നായികാ പ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ താരത്തിന് വേഷങ്ങൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ ഓരോ കഥാപാത്രത്തെയും താരം അവതരിപ്പിച്ചു. അത് കൊണ്ടു തന്നെ ഇതുവരെയും പ്രേക്ഷക പ്രീതിയിലും സോഷ്യൽ മീഡിയ സപ്പോർട്ടിലും താരം മുന്നിൽ തന്നെ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇപ്പോൾ താരം.
ഓരോ സിനിമകളിലൂടെയും മികച്ച അഭിനയ പ്രകടനങ്ങൾ ആണ് താരം കാഴ്ച വെക്കുന്നത്. അഭിനയ ജീവിതത്തിൽ പത്മശ്രീ ഉൾപ്പെടെ ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തിന് നേടാൻ സാധിച്ചിട്ടുണ്ട്. നാല് ദേശീയ ചലച്ചിത്ര അവാർഡുകളും അഞ്ച് ഫിലിംഫെയർ അവാർഡുകളും ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുള്ള താരം ഫോർബ്സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ആറ് തവണ ഇടം നേടിയിട്ടുണ്ട്.
എന്നാൽ ഇപ്പോൾ താരത്തെ കുറിച്ച് പുറത്തു വരുന്ന ഒരു വാർത്തയാണ് ആരാധകർക്കിടയിൽ വലിയ തോതിൽ തരംഗമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. താരം പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ധാക്കഡ് എന്ന സിനിമയുടെ കളക്ഷൻ റിപ്പോർട്ടും പ്രേക്ഷക പ്രതികരണങ്ങളുമാണ് ഇപ്പോൾ താരത്തിന്റെ പേര് സോഷ്യൽ മീഡിയ ഇടങ്ങളിൽ സ്ഥിരം ആക്കുന്നത്. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി മാറുകയാണ് ധാക്കഡ് എന്ന ചിത്രം എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
മെയ് 20ന് റിലീസ് ചെയ്ത സിനിമ ഇതുവരെ നേടിയത് 3 കോടി രൂപയാണ്. എൺപത് കോടിയാണ് ചിത്രത്തിന്റെ മുതൽ മുടക്ക് എന്നതു കൂടെ ഇതിനോട് ചേർത്തു വായിക്കുമ്പോഴാണ് പരാജയത്തിന്റെ ആഴം മനസ്സിലാക്കാൻ സാധിക്കുന്നത്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മോശം അഭിപ്രായമായിരുന്നു എന്നതും ധാക്കഡിന്റെ കൂടെ റിലീസ് ചെയ്ത കോമഡി ചിത്രമായ ഭൂൽ ഭുലയ്യ 2 ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചതു കൊണ്ടും ധാക്കഡ് പ്രദർശിപ്പിച്ചിരുന്ന പല തിയറ്ററുകളിലും ആളില്ലാത്തതിനാൽ ഭൂൽ ഭുലയ്യ പ്രദർശിപ്പിക്കുകയാണ് എന്നതും പരാജയത്തിന് അടിവരയിടുന്നതാണ്.
തുടർച്ചയായി പരാജയപ്പെടുന്ന കങ്കണയുടെ എട്ടാമത്തെ ചിത്രമാണ് ഇത്. റസ്നീഷ് റാസി സംവിധാനം ചെയ്ത ധാക്കഡ് സ്പൈ ത്രില്ലറാണ്. ഏജന്റ് അഗ്നി എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. താരത്തിനെ അഭിനയം മികച്ചതായിരുന്നു എങ്കിലും കഥാപരമായ പ്രശ്നങ്ങൾ കാരണമാണ് മികച്ച പ്രതികരണം ലഭിക്കാത്തത് എന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് മുമ്പ് റിലീസ് ചെയ്ത കാട്ടി ബാട്ടി, രൻഗൂൺ, മണികർണിക, ജഡ്ജ്മെന്റൽ ഹേ ക്യാ, പങ്ക, തലൈവി എന്നീ സിനിമകൾക്കും മികച്ച പ്രേക്ഷക അഭിപ്രായങ്ങളോ വരുമാനമോ നേടാൻ കഴിയാതെ പരാജയപ്പെട്ടിരുന്നു.
Leave a Reply