
ബ്രഹ്മാണ്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിലും ഇതര ഭാഷകളിലുമായി ഒട്ടേറെ സീസണുകൾ ബിഗ് ബോസ് പൂർത്തിയാക്കിക്കഴിഞ്ഞു. മലയാളത്തിൽ ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ബിഗ്ബോസ് സീസൺ ഫോർ ആണ്. പ്രേക്ഷകർക്ക് പരിചിതരും അല്ലാത്തവരുമായി വളരെ മികച്ച മത്സരാർത്ഥികളും ആയാണ് സീസൺ ഫോർ ആരംഭിച്ചിരിക്കുന്നത്. സംഭവബഹുലമാണ് ബിഗ് ബോസിന്റെ ഓരോ എപ്പിസോഡുകളും.

തുടക്കം മുതൽ തന്നെ ശ്രദ്ധിക്കപ്പെട്ട മത്സരാർത്ഥികളാണ് ബ്ലെസ്ലി, ദിൽഷ തുടങ്ങിയവർ. ഇവർ തമ്മിലുള്ള പ്രണയം തന്നെയാണ് ഇരുവരുടെയും പേരു പ്രേക്ഷകർക്ക് തുടക്കം മുതൽ തന്നെ ലഭിക്കാനുള്ള കാരണം. ബ്ലെസി ദിൽഷയോട് തന്റെ പ്രണയം തുറന്നു പറഞ്ഞിരുന്നു. ബിഗ്ബോസിൽ മത്സരാർത്ഥിയായി എത്തുന്നതിനു മുമ്പ് തന്നെ ദിൽഷ പ്രസന്നൻ എന്ന മത്സരാർത്ഥിയെ പ്രേക്ഷകർക്ക് സുപരിചിതമാണ്.

ദിൽഷ പ്രസന്നൻ നടി എന്ന നിലയിലും നർത്തകി എന്ന നിലയിലും പ്രശസ്തി ആർജിച്ച താരമാണ്. ഏഷ്യാനെറ്റ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന “ഗ്ലോബൽ കാണാകണ്മണി” എന്ന മലയാളം ടിവി ഷോയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.
മേഖല ഏതാണെങ്കിലും വളരെ മികവുള്ള പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.
മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായ ഡി ഫോർ ഡാൻസിലും ഡേർ ദി ഫിയർ എന്ന ഷോയിലും താരം പങ്കെടുത്തിട്ടുണ്ട്.



എന്തായാലും ദിൽഷ എന്ന് മത്സരാർത്ഥിക്ക് പ്രേക്ഷകപ്രീതി ഒരുപാട് ഉണ്ടായതുകൊണ്ട് തന്നെ ദിൽഷ യോട് പ്രണയം തുറന്നു പറഞ്ഞത് ബ്ലെസിയുടെ ഒരു മത്സര തന്ത്രമാണ് എന്നാണ് ബ്ലെസ്സിയുടെ കുടുംബം വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ ബ്ലെസ്സിയുടെ മുൻകാമുകിയുടെ തുറന്നു പറച്ചിലുകൾ ആണ് വൈറലാകുന്നത്. ഇപ്പോൾ ദിൽഷയോട് പറഞ്ഞതുപോലെ തന്നെയാണ് ബ്ലെസ്ലി തന്നോടും പറഞ്ഞിരുന്നത് എന്നും ഇങ്ങനെ പെണ്ണിനെ വളക്കാൻ ഉം നോക്കാനും ഒക്കെ അറിയുന്ന ഒരാളാണ് ബ്ലെസ്സി എന്ന ബിഗ് ബോസ്ലൂടെയാണ് മനസ്സിലാക്കാൻ സാധിച്ചത് എന്നും മുൻകാമുകി പറയുന്നു.



ബ്ലെസ്ലി ബിഗ് ബോസില്‍ പറഞ്ഞിരുന്നു, ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന്. ആ നിര്‍ഭാഗ്യവതി ഞാനാണ് എന്ന് പറഞ്ഞാണ് കാമുകി കൃഷ്ണ സംസാരം ആരംഭിക്കുന്നത്. ഞങ്ങള്‍ 2019ല്‍ ആണ് കണ്ടുമുട്ടുകയും സൗഹൃദം പ്രണയം ആവുകയും അത് വിവാഹത്തിൽ എത്തുമെന്ന് പ്രതീക്ഷ ഉണ്ടാവുകയും ചെയ്തിരുന്നു പക്ഷേ ഞങ്ങൾക്കിടയിലെ പ്രശ്നങ്ങൾ കാരണം ഞങ്ങൾ ബ്രേക്ക് അപ്പ് ആവുകയാണ് ചെയ്തത് എന്നാണ് കൃഷ്ണ പറയുന്നത്.



ബ്രേക്ക് അപ്പ് ആവുന്ന സമയത്ത് താന്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കുന്ന ആളാണെന്നും വേറെ പ്രണയം ഇല്ല എന്നെല്ലാം ആയിരുന്നു തന്നോട് ബ്ലെസ്ലി പറഞ്ഞിരുന്നതെന്നും കൃഷ്ണ പറയുന്നുണ്ട്. എന്തായാലും ബിഗ് ബോസ് അതിന്റെ ചൂടുള്ള മത്സരങ്ങൾ തുടർന്നു കൊണ്ടിരിക്കുമ്പോൾ ബ്ലെസ്സിയുടെ മുൻകാമുകി കൃഷ്ണയുടെ വാക്കുകൾ പ്രേക്ഷകർക്കിടയിൽ വലിയ കോളിളക്കം ആണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്.



