കാറിലും മേക്കപ്പോ… വേദിയിൽ കയറി എല്ലാവരുടെയും മനം കവരുന്നതിന്റെ തൊട്ടു മുൻപ് കാറിൽ മേക്ക് അപ്പ് ചെയ്യുന്ന വീഡിയോ പങ്കുവെച്ച് താരം

in Entertainments

നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക്‌ പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.

മോഡലിംഗ് രംഗത്തുനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. ജീവ നായകനായി പുറത്തിറങ്ങിയ മുഖമൂടി എന്ന തമിഴ് സിനിമയിൽ ശക്തി എന്ന കഥാപാത്രത്തെയാണ് താരം ആദ്യം അഭിനയിച്ചത്.

പിന്നീട് 2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്.

സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരത്തിന്റെതായി പുതിയൊരു വീഡിയോ ആണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

മാലാഖയെപ്പോലെ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിനെ കാറിനുള്ളിൽ വെച്ച് മേക്കപ്പ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ വീഡിയോ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രീതിയുടെയും അഭിപ്രായങ്ങളോടെയും കൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്.

Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde
Pooja Hegde

Leave a Reply

Your email address will not be published.

*