ഇങ്ങനെയൊക്കെ പബ്ലിക്കിൽ ഇറങ്ങിവന്നാൽ ആള് കൂടാതിരിക്കുമോ?? എന്ന് ആരാധകർ…

ചലച്ചിത്ര ടെലിവിഷൻ അഭിനേത്രിയാണ് ശ്രദ്ധ ആര്യ. നടനും സംവിധായകനുമായ എസ് ജെ സൂര്യയ്‌ക്കൊപ്പം 2006-ൽ കൽവണിൻ കാദലി എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വന്നത് . അതിനു ശേഷം രാം ഗോപാൽ വർമ്മയുടെ നിശബ്ദ് എന്ന ചിത്രത്തിലൂടെ താരം ബോളിവുഡിലേക്ക് കടന്നു. ഷാഹിദ് കപൂർ നായകനായ പാഠശാലയിലും താരം അഭിനയിച്ചിട്ടുണ്ട്.

ഇതേ സമയത്ത് തന്നെയാണ് തെലുങ്ക് ഇൻഡസ്‌ട്രിയിലും അരങ്ങേറിയത്. വൈഭവ് റെഡ്ഡിയ്‌ക്കൊപ്പം ഗോദവ , കോതി മുക , റോമിയോ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തു. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും 2004 മുതൽ സജീവമാണ്. തുടക്കം മുതൽ ഇതുവരെയും താരം മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. മെയിൻ ലക്ഷ്മി തേരേ അംഗൻ കിയിലൂടെയാണ് താരം ടെലിവിഷൻ അരങ്ങേറ്റം കുറിച്ചത്.

2006 ൽ നയൻതാരയ്‌ക്കൊപ്പം എസ്‌ജെ സൂര്യയുടെ തമിഴ് ചിത്രമായ കൽവണിൻ കാദലിയിലും ഹിന്ദി സിനിമയായ നിശബ്ദിലും വൈഭവ് റെഡ്ഡിയ്‌ക്കൊപ്പം തെലുങ്ക് ചിത്രമായ ഗോദവയിലും ഒരു പ്രധാന വേഷം ചെയ്തു കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 2017 മുതൽ സീ ടിവിയുടെ കുണ്ഡലി ഭാഗ്യയിൽ ഡോ. പ്രീത ലൂത്രയുടെ വേഷത്തിലും താരം ഒരുപാട് ആരാധകരെയാണ് നേടുന്നത്.

ലൈഫ് ഓകെ സീരിയലുകളായ മെയിൻ ലക്ഷ്മി തേരേ അംഗൻ കി , തുംഹാരി പാഖി , ഡ്രീം ഗേൾ എന്നിവയിലെ പ്രകടനത്തിലൂടെയാണ് താരം ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്നത്. വിദ്യാഭ്യാസ മേഖലയിൽ താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. മുംബൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ താരം ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 2019-ൽ, ആലം മക്കറിനൊപ്പം ഒരു മത്സരാർത്ഥിയായി താരം നാച്ച് ബാലിയേ 9 ൽ പങ്കെടുത്തത് ശ്രദ്ധേയമായി.

വളരെ ചെറിയ സമയത്തിനുള്ളിൽ ഒരുപാട് അവാർഡുകൾ താരത്തിന് ലഭിച്ചിട്ടുണ്ട്. ഡ്രീം ഗേൾ , തുമ്ഹാരി പാഖി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന്, ഡ്രീം ഗേളിനുള്ള നെഗറ്റീവ് റോളിലെ മികച്ച നടിക്കുള്ള ഇന്ത്യൻ ടെലി അവാർഡ് , സീ ഗോൾഡ് അവാർഡിലെ മികച്ച ജോഡി അവാർഡ്, ലൈഫ് ഓകെയുടെ ഹീറോ ഓഫ് ദ മന്ത് അവാർഡ്, 2016-ലെ അച്ചീവേഴ്‌സ് അവാർഡ് എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടി. നിറഞ്ഞ കൈയടി ഇതുവരെയും താരത്തിന് സ്വീകരിക്കാൻ സാധിച്ചു.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റേതായി പുറത്തു വന്ന ഒരു വീഡിയോ ആണ് വൈറലാകുന്നത്. പബ്ലിക്കിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ആണ് ആരാധകർ പകർത്തി അപ്‌ലോഡ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ പെട്ടെന്ന് വീഡിയോ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Shraddha Arya
Shraddha Arya
Shraddha Arya
Shraddha Arya