അഭിനയിച്ച ഭാഷകളിലെല്ലാം ഒരുപാട് ആരാധകരെ നേടിയ താരമാണ് ലക്ഷ്മി റായ്. 2005ലാണ് താരം ചെയ്യുന്ന അഭിനയ മേഖലയിൽ സജീവമാകുന്നത്. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി എന്നീ ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച പ്രേക്ഷക പിന്തുണ താരത്തിന് നിലനിർത്താനും കഴിഞ്ഞിട്ടുണ്ട്.
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഇപ്പോൾ തിളങ്ങി നിൽക്കുന്നു. തമിഴ് ഭാഷയിലാണ താരം ആദ്യമായി അഭിനയിച്ചത്. കർക്ക കസദര എന്ന സിനിമയാണ് താരം ആദ്യമായി ചെയ്തത്. ഇതിനുമുമ്പ് താരം കന്നടയിൽ ഒരു ഷോർട്ട് ഫിലിം ചെയ്തിരുന്നു. ഒരുപാട് ഭാഷകളിൽ അഭിനയിക്കുകയും അഭിനയിച്ച ഭാഷകളിലെല്ലാം മികച്ച പ്രേക്ഷക പിന്തുണ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഓരോ കഥാപാത്രത്തെയും വളരെ ആത്മാർത്ഥതയോടെ താരം സമീപിക്കുന്നത് കൊണ്ടാണത്. മലയാളത്തിലെയും ഇതര ഭാഷകളിളെയും മുൻനിര നായകന്മാരുടെ കൂടെ സിനിമ ചെയ്യാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടാനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മനോഹരമായും പക്വമായുമാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്.
2007ൽ മോഹൻലാലിനൊപ്പം റോക്ക് ആൻഡ് റോളിൽ അഭിനയിച്ച് മലയാളത്തിൽ തരാം അരങ്ങേറ്റം കുറിച്ചു. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമയുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അതു കൊണ്ടുതന്നെ മലയാളികൾക്കിടയിലെ താരത്തിന് ഒരുപാട് ആരാധകരുണ്ട്. അണ്ണൻ തമ്പി, പരുന്ത്, 2 ഹരിഹർ നഗർ, ചട്ടമ്പിനാട്, ഇവിടം സ്വർഗ്ഗമാണ്, ഇൻ ഗോസ്റ്റ്ഹൗസ്, ക്രിസ്ത്യൻ ബ്രദേഴ്സ്, മായാമോഹിനി എന്നിവയാണ് താരം മലയാളത്തിൽ ചെയ്ത പ്രധാനപ്പെട്ട സിനിമകൾ.
ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർക്ക് കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും ആരാധകർക്ക് വേണ്ടി നിരന്തരം പങ്കുവെക്കുന്നു. തന്റെ ജീവിതത്തിൽ ഉണ്ടായ പ്രണയങ്ങളെ കുറിച്ചാണ് താരമിപ്പോൾ വെളിപ്പെടുത്തുന്നത്.
തനിക്ക് ഒരിക്കലും തന്റെ പ്രണയ ബന്ധം നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അതു കൊണ്ട് തന്നെ അടുത്ത സുഹൃത്തുക്കൾ തന്നോട് പ്രണയത്തിലായിരുന്നു എന്നുമാണ് താരം ഈ വിഷയത്തിൽ പറഞ്ഞു തുടങ്ങുന്നത്. എനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ടായിരുന്നു എന്നും അവരിൽ പലരും ഡേറ്റിങ്ങിലേക്ക് പോയി എന്നും താരം പറയുന്നുണ്ട്. അതിന്റെ കൂടെ താരം പറഞ്ഞത് അവർ ആഗ്രഹിച്ചത് തന്റെ ശരീരമായിരുന്നു എന്നും അവർ ആരും തന്നെ മാനസികമായി സമീപിക്കാൻ ശ്രമിച്ചില്ല എന്നുമാണ്.