
ഇപ്പോൾ സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് വളരെ വിജയകരമായി മുന്നോട്ടു പോകുന്ന സൂപ്പർഹിറ്റ് സിനിമയാണ് ആചാര്യ. എല്ലാ ഭാഗത്തുനിന്നും പോസിറ്റീവ് റിവ്യൂ ആചര്യ എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. തെലുങ്ക് ആക്ഷൻ ഡ്രാമ സിനിമയായ ആചാര്യ പല റെക്കോർഡുകളും ഭേദിച്ച് മുന്നേറുകയാണ്. വളരെ മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.



സൗത്ത് ഇന്ത്യൻ മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയിൽ മകൻ റാംചരൺ മറ്റൊരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. കോരട്ടല ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ഈ സിനിമയിൽ നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ തെലുങ്ക് സിനിമയിലെ ഒരുപാട് പ്രമുഖ താരങ്ങളും വേഷമിടുന്നുണ്ട്.



ഇപ്പോൾ ഈ സിനിമയിലെ പുതിയ ഐറ്റം ഗാനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചിരിക്കുന്നത്. സൗത്ത് ഇന്ത്യയിലെ പ്രമുഖ താരം രചന കസാന്ദ്ര യാണ് ഐറ്റം ഗാനത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഗാനം സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിച്ചു കഴിഞ്ഞു. സാന കഷ്ടം എന്ന ഐറ്റം ഗാനത്തിൽ ആണ് താരം പ്രത്യക്ഷപ്പെട്ടത്. കിടിലൻ ഹോട്ട് വേഷത്തിലാണ് താരത്തെ കാണപ്പെടുന്നത്.



മന്ദാകിനി എന്ന കഥാപാത്രത്തിൽ തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം 12 ലക്ഷം പേർ ഈ ഗാനം യൂട്യൂബിൽ കണ്ടുകഴിഞ്ഞു. മെയ് ഇരുപതാം തീയതി ആണ് ഗാനം യുട്യൂബിൽ റിലീസ് ചെയ്യപ്പെട്ടത്. ഒരാഴ്ചക്കുള്ളിൽ ആണ് ഇത്രയധികം പേര് വീഡിയോ കണ്ടത്. ഇപ്പോൾ വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്.



ആദ്യമായാണ് രജിന ഐറ്റം ഡാൻസിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് താരം. ഒരുപാട് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ താരം വെള്ളിത്തിരയിൽ അവതരിപ്പിച്ചിട്ടുണ്ട്. തമിഴ് സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് കന്നട തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിച്ചു.





