എന്തുകൊണ്ടാണ് ഇത്രയും വയസ്സായിട്ടും വിവാഹം കഴിക്കാത്തത്? തുറന്നു മറുപടി നൽകി അന്ന്യൻ നായിക സദ…

in Entertainments

ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും സജീവമായിരുന്ന താരമായിരുന്നു സദാ. തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിലായി ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ പഴയതുപോലെ താരം സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ താരം ആരാധകരുമായി നിരന്തരം ബന്ധപ്പെടാറുണ്ട്.

2002ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വർഷങ്ങളോളം താരം സിനിമ രംഗത്ത് സജീവമായി നിലകൊണ്ടു. 2010 വരെ താരം സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു. പിന്നീട് പഴയതുപോലെ സജീവമാകാൻ താരത്തിന് സാധിച്ചില്ല. തന്റെ പാഷൻ താരം പിന്തുടർന്നത് കാരണമാണ് സിനിമയിൽ നിന്ന് വിട്ടു നിന്നത്.

താരം ഇതുവരെ തന്റെ ജീവിത പങ്കാളിയെ കണ്ടെത്തി ഇല്ല എന്നതാണ് വാസ്തവം. 38 വയസ്സുള്ള താരം ഇതുവരെ കല്യാണം കഴിക്കാത്തത് കാരണം ഈ അടുത്ത് പുറത്ത് പറയുകയുണ്ടായി. താരത്തിന്റെ കാരണം കേട്ട് അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം. ഇങ്ങനെയാണെങ്കിൽ കേരളത്തിലെ ഒരു പയ്യന്മാരും കല്യാണം കഴിക്കില്ല എന്നാണ് പലരും പറയുന്നത്.

താരം പറഞ്ഞ കാരണം ഇതാണ്. തനിക്ക് ഒരു ചെക്കനെയും എനിക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. താനുമായി സാമ്യതയുള്ള സ്വഭാവം കാണിക്കുന്ന ഒരാളെ കണ്ടെത്തിയാൽ ഉടൻ തന്നെ കല്യാണം കഴിക്കും എന്ന് താരം കൂട്ടിച്ചേർത്തു. ഇതുവരെ ഗോസിപ്പുകളിലും വിവാദങ്ങളിലും അകപ്പെടാതെ എല്ലാവരുടെയും ഇഷ്ട നായികയായി മുന്നോട്ടുപോവുകയാണ് സധ.

സദ്ദാഫ് മുഹമ്മദ് സൈദ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. ഇപ്പോൾ സിനിമയിൽ നിന്ന് വിട്ടുനിന്ന് വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി ആണ് താരം തന്റെ പ്രൊഫഷണലായി സ്വീകരിച്ചിരിക്കുന്നത്. താരത്തിന്റെ ഇൻസ്റ്റാഗ്രാം വാൾ പരിശോധിച്ചാൽ ഒരുപാട് മനോഹരമായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി നമുക്ക് കാണാൻ സാധിക്കും. മൃഗസംരക്ഷണ അംബാസഡർ കൂടിയാണ് താരം.

2002 ൽ തേജ സംവിധാനം ചെയ്ത നിതിൻ നായകനായി പുറത്തിറങ്ങിയ ജയമെന്ന് തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് താരത്തിനു ലഭിക്കുകയും ചെയ്തു. മോണാലിസ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം കന്നടയിൽ അരങ്ങേറി. ശങ്കർ സംവിധാനം ചെയ്ത വിക്രം നായകനായി പുറത്തിറങ്ങിയ അന്യൻ എന്ന സിനിമയിലൂടെയാണ് താരം സൗത്ത് ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയത്.

Sadha
Sadha
Sadha
Sadha

Leave a Reply

Your email address will not be published.

*