യാഷിനെ ഷോ ഓഫ്‌ എന്ന് വിളിച്ചു രശ്മിക.. ശേഷം സംഭവിച്ചത് ഇങ്ങനെ….

കന്നട സിനിമ ഇൻഡസ്ട്രിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന് പിന്നീട് പാൻ ഇന്ത്യയിൽ അറിയപ്പെട്ട താരങ്ങളാണ് യാഷും രശ്മിക മന്ദന യും. ഇരുവരും ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നടീനടന്മാരാണ്. ചുരുങ്ങിയ കാലം കൊണ്ട് പാൻ ഇന്ത്യ ലെവലിൽ ഇവർ അറിയപ്പെട്ടു. നിലവിൽ സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി നടന്മാർ ഇവരാണ്.

ഈ രണ്ടു പേരെയും ചൊല്ലിയുള്ള ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ഒരൊറ്റ സിനിമയിലൂടെ ബ്രാൻഡ് ആയി മാറിയ യാഷിനെ കുറച്ച് രശ്മിക മന്ദന നടത്തിയ പരാമർശമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. രശ്മിക യെ വിമർശിച്ചുകൊണ്ടാണ് ഇപ്പോൾ പലരും രംഗത്തു വന്നിരിക്കുന്നത്.

2017 ൽ നടന്ന ഒരു അഭിമുഖത്തിൽ കാര്യമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. നിലവിൽ കന്നട സിനിമ ഇൻഡസ്ട്രിയലെ മിസ്റ്റർ ഷോ ഓഫ്‌ ആരാണെന്ന് അവതാരകൻ ചോദിക്കുന്നുണ്ട്. അതിന് രശ്മിക മന്ദന നൽകിയ ഉത്തരമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. യാഷ് എന്ന് പെട്ടെന്നുതന്നെ താരം മറുപടി നൽകുകയുണ്ടായി.

ഉത്തരം പറഞ്ഞതിനുശേഷം താരം അതിന്റെ പരിണിതഫലം എത്രത്തോളം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആരാധകർ താരത്തിനെതിരെ തിരിഞ്ഞു. പാൻ ഇന്ത്യയിൽ അറിയപ്പെട്ട യാഷ് നെ പലരും അനുകൂലിച്ചു. സമൂഹമാധ്യമങ്ങളിൽ രശ്മിക മന്ദന ക്കെതിരെ ഒരു പാട് ട്രോളുകൾ വരാൻ തുടങ്ങി. തന്റെ സീനിയറല്ലേ.. ആ ഒരു ബഹുമാനം എങ്കിലും കാണിച്ചു കൂടെ എന്നായിരുന്നു പലരും താരത്തിനെതിരെ വിമർശനം ഉയർത്തിയത്.

കിറിക്ക് പാർട്ടി എന്ന കന്നട സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമാണ് രശ്മിക മന്ദന. പിന്നീട് താരം തെലുങ്കിലും തമിഴിലുമായി ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. പല സൂപ്പർസ്റ്റാറുകളുടെ കൂടെ സൂപ്പർ ഹിറ്റ് സിനിമകളിൽ മികച്ച വേഷങ്ങൾ അവതരിപ്പിക്കാനും താരത്തിന് കഴിഞ്ഞു.

മുമ്പ് ഒരുപാട് സിനിമകൾ ചെയ്തെങ്കിലും കെജിഎഫ് എന്ന ഒരൊറ്റ സിനിമയിലൂടെ പാന്റ് ഇന്ത്യ ലെവലിൽ അറിയപ്പെട്ട താരമാണ് യാഷ്. ഇതിന്റെ രണ്ടാം ഭാഗത്തിലൂടെ താരം ഇന്ത്യൻ സിനിമയിലെ പുതിയ മാസ് മസാല സിനിമയുടെ ബ്രാൻഡ് ആയി മാറി. പ്രശാന്ത് നീൽ എന്ന സംവിധായകന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കെജിഎഫ് എന്ന സിനിമ ആയിരം കോടി ക്ലബ്ബിൽ ഇടം നേടിയിരിക്കുന്നു.

Rashmika
Rashmika
Rashmika
Rashmika