
സൗത്ത് ഇന്ത്യൻ സിനിമ മേഖലയിൽ ഒരുപാട് ആരാധകരുള്ള നടിയാണ് ഷംന കാസിം. 2004 മുതൽ സിനിമ അഭിനയ മേഖലയിൽ താരം സജീവമാണ്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ച താരം അഭിനയം ആരംഭിക്കുന്നത് മലയാളം സിനിമയിലൂടെയാണ്. മഞ്ഞു പോലൊരു പെൺകുട്ടി എന്ന സിനിമയിലൂടെയാണ് താരം അഭിനയം ആരംഭിച്ചത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചിട്ടുണ്ട്.



മലയാളം തെലുങ്ക് തമിഴ് കന്നഡ ഭാഷകളിലെ മുൻനിര നായകന്മാരുടെ സിനിമകളിൽ എല്ലാം താരം അഭിനയിച്ചിട്ടുണ്ട്. അവരുടെ കൂടെ അഭിനയിക്കുമ്പോഴും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് ലഭിച്ചു. ഒന്നിലധികം ഭാഷകളിൽ അഭിനയിക്കുകയും ഭാഷകൾക്കതീതമായി താരത്തിന് ഒട്ടനവധി ആരാധകരെ നേടാനും കഴിഞ്ഞിട്ടുണ്ട്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ പെട്ടെന്ന് അതിനോട് ഇണങ്ങി ആഴത്തിൽ അറിഞ്ഞു അവതരിപ്പിക്കാൻ താരത്തിന് ഒരു കഴിവുണ്ട്.



മലയാളത്തിൽ ഒരുപാട് മികച്ച സിനിമകൾ താരം പ്രേക്ഷകർക്ക് സമ്മാനിച്ചു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. അത്രത്തോളം മനോഹരമായും പക്വമായും ആണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. നിറഞ്ഞ കയ്യടികൾ താരത്തിന് ലഭിക്കുകയും ചെയ്തു. മികച്ച അഭിപ്രായമാണ് സിനിമാ മേഖലയിൽ താരത്തിനുള്ളത്.



അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്യുന്നതിന് മാത്രം പ്രേക്ഷകർക്കിടയിൽ മികച്ച സ്ഥാനമുള്ള നടി എന്നതിലുപരി നർത്തകിയും മോഡലുമാണ് താരം. നർത്തകി എന്ന നിലയിലും താരത്തിന് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. പ്രേക്ഷകരെയും കാഴ്ചക്കാരെയും നൃത്തച്ചുവടുകൾ കൊണ്ട് അത്ഭുതപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.



അഭിനയ വൈഭവം കൊണ്ടും ചടുലമായ നൃത്ത ച്ചുവടുകൾ കൊണ്ടും ഒരുപാട് കാഴ്ചക്കാരെ സമൂഹ മാധ്യമങ്ങളിൽ താരം സാധാരണയായി നേടി എടുക്കാറുണ്ട്. മോഡലിംഗ് രംഗത്ത് സജീവമായി നിലനിൽക്കുന്നതു കൊണ്ട് തന്നെ ഒരുപാട് മികച്ച ഫോട്ടോകൾ ആണ് ഈ അടുത്ത താരം പങ്കുവച്ചത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ മോഡൽ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കാറുണ്ട്.



ഇപ്പോൾ ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്. പിങ്ക് കളർ ഡ്രെസ്സിൽ വളരെ മനോഹരിയായി താരത്തെ കാണാൻ സാധിക്കുന്നു. ഇത്രത്തോളം ക്യൂട്ട് ആയി ഇതിനു മുൻപ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം. എന്റെ മുൻഗണനകൾ എനിക്കറിയാം അതു കൊണ്ടാണ് ഞാൻ സന്തുഷ്ടയായിരിക്കുന്നത് എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്ഷൻ നൽകിയിരിക്കുന്നത്.





