അഡ്ജസ്റ്റ്മെന്റിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ അമ്മ അഡ്ജസ്റ്റ് ചെയ്താലും മതി എന്നാണ് പറഞ്ഞത്… സംവിധായകനില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്ന് നടി ശ്രീനിതി സുദർശൻ…

in Entertainments

ഇന്ത്യൻ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് ശ്രീനിധി സുദർശൻ. താരം ആദ്യമായി അഭിനയിക്കുന്നത് 7c എന്നാ ടെലിവിഷൻ സീരിയലിൽ ആണ്. തമിഴ് ഭാഷയിൽ തന്നെ അറിയപ്പെട്ട ഒരു സീരിയലാണ് ഇത്. വളരെ മനോഹരമായി അതിലെ വേഷം താരത്തിന് കൈകാര്യം ചെയ്യാൻ സാധിച്ചിട്ടുണ്ട്. ആദ്യ പരമ്പരയാണ് എന്ന് തോന്നിപ്പിക്കാത്ത രൂപത്തിൽ വളരെ മനോഹരമായിരുന്നു ആ വേശം. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ കൈകാര്യം ചെയ്തത്.

വിദ്യാഭ്യാസരംഗത്തും താരം തിളങ്ങി നിൽക്കുന്ന വ്യക്തിയാണ്. വളരെ മനോഹരമായി ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്യുന്ന താരത്തിന്റെ വിദ്യാഭ്യാസ യോഗ്യതയും നിറഞ്ഞ കയ്യടി പ്രേക്ഷകരിൽ നിന്നും നേടി കൊടുക്കുന്നതാണ്. ചെന്നൈയിലെ VIT ചെന്നൈ കാമ്പസ് കോളേജിൽ നിന്നാണ് താരം വിരുദ്ധ പഠനം പൂർത്തീകരിച്ചിരിക്കുന്നത്.

യാരടി നീ മോഹിനി, പകൽ നിലാവ്, റോമാപുരി പാണ്ഡ്യൻ, 7 സി തുടങ്ങി നിരവധി പ്രശസ്ത ടെലിവിഷൻ സീരിയലുകളിലും താരം അഭിനയിക്കുന്നു. ചൈത്ര റെഡ്ഡി , ഫാത്തിമ ബാബു, നച്ചത്തിര , അരവിന്ദ് ഖത്താരെ, മഹിമാ ദേവി തുടങ്ങി നിരവധി അറിയപ്പെടുന്ന അഭിനേതാക്കൾക്കൊപ്പം താരത്തിന് കരിയർ മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കുന്നത് വലിയ നേട്ടം തന്നെയാണ്.

സീ തമിഴ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന യാരടി നീ മോഹിനി, സൺ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന വള്ളി, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന പാഗൽ നിലാവ്, കലൈഞ്ജർ ടി.വി ചാനലിൽ സംപ്രേഷണം ചെയ്യുന്ന റോമാപുരി പാണ്ഡ്യൻ, വിജയ് ടിവി ചാനലിൽ സംപ്രേഷണം ചെയ്യുന്ന 7c, എന്നീ പരമ്പരകളിലൂടെ ആണ് താരം അറിയപ്പെടുന്നത്. മികച്ച പ്രേക്ഷക പ്രീതി താരത്തിന് ഇതുവരെയും ലഭിച്ചിട്ടുണ്ട്.

ഇപ്പോൾ താരം അഭിനയ മേഖലയിൽ നിന്നും ഉണ്ടായ ഒരു മോശം അനുഭവമാണ് വ്യക്തമാക്കുന്നത്. അവസരം ലഭിക്കണമെങ്കിൽ അഡ്ജസ്റ്റ് മെന്റ് ചെയ്യണമെന്ന് സംവിധായകരുടെയും നിർമ്മാതാക്കളുടെയും പ്രതിനിധി വന്ന് പറഞ്ഞപ്പോൾ എന്താണ് അഡ്ജസ്റ്റ് മെന്റ് എന്ന് എനിക്ക് മനസ്സിലായിട്ടില്ല എന്നും അത് പ്രതിനിധി വ്യക്തമാക്കി തന്നപ്പോൾ തയ്യാറല്ല എന്ന് പറയുകയും ചെയ്തു എന്നാണ് താരം പറയുന്നത്.

എന്നാൽ താരത്തിന് താൽപര്യമില്ലെങ്കിൽ താരത്തിനു വേണ്ടി താരത്തിന് അമ്മ അഡ്ജസ്റ്റ് ചെയ്താൽ മതിയാകും എന്നാണ് അവരുടെ പ്രതിനിധി വഴി സംവിധായകരും നിർമാതാക്കളും അറിയിച്ചത് എന്ന വളരെ മോശപ്പെട്ട കാര്യമാണ് താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. കാസ്റ്റിംഗ് കൗച് ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നും വളരെ മോശപ്പെട്ട രീതിയിൽ പലരും പുതുമുഖ താരങ്ങളും മറ്റും പെരുമാറുന്നുണ്ട് എന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് വൈറൽ ആയിട്ടുണ്ട്.

Sreenithi
Sreenithi

Leave a Reply

Your email address will not be published.

*