ഐശ്വര്യ റായുടെ ഡാൻസ് കാണണ്ടേ… സാരിയുടുത്ത് കിടിലൻ ഡാൻസ് സ്റ്റെപ്പ് പങ്കുവെച്ച് നമ്മുടെ കട്ടപ്പന ഐശ്വര്യ റായ് …

in Entertainments

സോഷ്യൽ മീഡിയയിൽ കടന്നുവന്ന് സെലിബ്രിറ്റികൾ ആയി മാറിയ ഒരുപാട് കലാകാരന്മാരും കലാകാരികളും നമ്മുടെ കേരളത്തിൽ ഉണ്ട്. അവർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഫോട്ടോഷൂട്ടുകൾ അല്ലെങ്കിൽ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും അവർ സോഷ്യൽ മീഡിയ സെലിബ്രിറ്റികൾ ആവുകയും ചെയ്യുന്നത് ഇപ്പോൾ പതിവാണ്.
കൂടുതൽ പേരും സമൂഹമാധ്യമങ്ങളിൽ തരംഗമായത് വെറൈറ്റി ഫോട്ടോകൾ പങ്കുവച്ചു കൊണ്ടാണ്.

ഒരുപാട് കലാകാരന്മാരെയും കലാകാരികളെയും സമ്മാനിച്ച സോഷ്യൽ മീഡിയ ആപ്പ് ആണ് ടിക്ക് ടോക്ക്. ഒരുപാട് പേര് ടിക് ടോക്ക് സ്റ്റാർ എന്ന നിലയിൽ അറിയപ്പെട്ട കൊണ്ട് സെലിബ്രിറ്റികൾ ആയിമാറി. പിന്നീട് ചില സുരക്ഷാ പ്രശ്നം മൂലം ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചു. താമസിയാതെ ടിക്ടോക്കിൽ സജീവമായവർ സമൂഹമാധ്യമങ്ങളിലെ മറ്റു പല പ്ലാറ്റ്ഫോമുകളിൽ ചേക്കേറുകയും ചെയ്തു.

ഫോട്ടോകൾ പങ്കുവെച്ചു വൈറൽ ആയതു പോലെ തന്നെ ലിപ് സിംഗിംഗ് വീഡിയോകൾ പങ്കുവെച്ചും ഒരുപാട് പേർ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ വൈറലായ താരമാണ് അമൃത സജു. താരം സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാൻ ഉള്ള പ്രധാന കാരണം പ്രശസ്ത ബോളിവുഡ് താരം ലോകസുന്ദരി ഐശ്വര്യ റായിയുടെ മുഖച്ഛായ ഉണ്ട് എന്നതിന്റെ പേരിൽ ആണ്.

ഐശ്വര്യയുടെ പല സിനിമകളുടെ വീഡിയോകൾ താരം റീ ക്രിയേറ്റ് ചെയ്യുകയും അവ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കയ്യടി നേടുകയും ചെയ്തു. മുഖചായ ഉണ്ടായത് കൊണ്ട് തന്നെ വളരെ പെട്ടന്ന് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ കേന്ദ്രമായി മാറി. പല മോഡൽ ഫോട്ടോഷൂട്ട് കളിൽ മോഡലായി താരത്തെ പലരും തെരഞ്ഞെടുത്തു. എന്തായാലും വളരെ പെട്ടന്ന് താരത്തിന് സോഷ്യൽ മീഡിയ സെലിബ്രെറ്റി പട്ടം അലങ്കരിക്കാൻ സാധിച്ചു.

ഇൻസ്റ്റാഗ്രാമിൽ താരം പെട്ടെന്ന് തന്നെ വൈറലാവുകയും ഇൻസ്റ്റഗ്രാം സ്റ്റാർ ആയി മാറുകയും അറിയപ്പെടുകയും ചെയ്തു. ഇപ്പോൾ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. താരം സോഷ്യൽ മീഡിയയിൽ ഇഷ്ട ഫോട്ടോകളും വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗം ആയത്.

സാരിയിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഡാൻസ് വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. സാരിയിൽ ഡാൻസ് കളിക്കുന്നത് ടഫ് ആണ് എന്നും എന്നാലും തന്റെ ബെസ്റ്റ് ലെവൽ ഞാൻ ചെയ്തിട്ടുണ്ട് എന്നും താരം ക്യാപ്ഷൻ നൽകിയിരിക്കുന്നു. വളരെ പെട്ടന്നാണ് താരത്തിന്റെ പുതിയ വീഡിയോ ആരാധകർ ഏറ്റെടുത്തത്. മികച്ച പ്രതികരണങ്ങൾ ആണ് ആരാധകർ കമന്റ് ചെയ്യുന്നത്.

Amrutha Saju
Amrutha Saju
Amrutha Saju
Amrutha Saju

Leave a Reply

Your email address will not be published.

*