കയ്യിൽ ടാറ്റൂവുമായി നമ്മുടെ ദിവ്യ പ്രഭയുടെ പുത്തൻ ഫോട്ടോകൾ.. പൊളി ലുക്ക്

in Entertainments

മലയാള സിനിമകളിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് ദിവ്യ പ്രഭ. ജോഷി സംവിധാനം ചെയ്ത 2013-ൽ പുറത്തിറങ്ങിയ ലോക്പാൽ എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. എന്നാലും 2017 ലെ ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് താരം കൂടുതൽ മലയാളികൾക്കിടയിൽ അറിയപ്പെടുന്നത്. അത്രത്തോളം മനോഹരമായിരുന്നു ആ സിനിമയിൽ താരം അവതരിപ്പിച്ച കഥാപാത്രം.

സിനിമയിലേക്കുള്ള താരത്തിന് കടന്നുവരവ് തീർത്തും അപ്രതീക്ഷിതമായിരുന്നു.
കൊച്ചിയിലെ സുഭാഷ് പാർക്കിൽ ലോക്പാൽ ചിത്രീകരണം നടക്കുമ്പോൾ മോർണിങ് വാക്കിങ്ങിന് ഇറങ്ങിയ താരത്തെ സംവിധായകൻk ജോഷിയും എഴുത്തുകാരൻ എസ് എൻ സ്വാമിയും കാണുകയും ഒരു വേഷവുമായി താഴത്തെ സമീപിക്കുകയും ചെയ്തതോടെയാണ് താരത്തിന് സിനിമയിലേക്കുള്ള അരങ്ങേറ്റം സംഭവിക്കുന്നത്.

സിനിമകൾക്ക് പുറമെ ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒട്ടനവധി ആരാധകരുണ്ട് അതിനോളം മികച്ച സീരിയൽ പരമ്പരകളിൽ താരത്തിന് ദേശം ഉണ്ടായതുകൊണ്ട് തന്നെയാണ് അത്. 2015-ൽ ഈശ്വരൻ സാക്ഷിയായി എന്ന ടിവി സീരിയലിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് നേടി. നിറഞ്ഞ കയ്യടികൾ ഓടെ പ്രേക്ഷകർ സ്വീകരിച്ച ഒരു വേഷമായിരുന്നു അത്.

കെ കെ രാജീവ് സംവിധാനം ചെയ്ത അമ്മ മാനസം എന്ന സീരിയലിലൂടെയായിരുന്നു താരത്തിന്റെ ടെലിവിഷൻ അരങ്ങേറ്റം. അതിനു ശേഷം ഒരുപാട് മികച്ച പരമ്പരകളിൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും താരം മലയാള സിനിമ സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ഇടം പിടിച്ചു. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയ അതുപോലെതന്നെ സീരിയൽ പരമ്പര കളിലൂടെയും ഒരുപാട് ആരാധകരെ ആണ് താരം നേടിയെടുത്തത്.

താരത്തിന്റെ ആദ്യ തമിഴ് ചിത്രം പ്രഭു സോളമൻ സംവിധാനം ചെയ്ത കായൽ ആണ്. അതിൽ ദിവ്യ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. നാടൻ , പിയാനിസ്റ്റ്, ഇതിഹാസ തുടങ്ങിയ ചിത്രങ്ങളിലും അവർ ശ്രദ്ധേയമായ വേഷങ്ങൾ ആണ് താരം ചെയ്തത്. ഇതിഹാസയിലെ അഭിനയത്തിന് ശേഷമാണ് താരത്തിന് പൊതു അംഗീകാരം ലഭിച്ചത്. ജനപ്രിയ നടിയായി അതിലൂടെ താരത്തിന് മാറാൻ സാധിച്ചു.

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട എന്ന സിനിമയിൽ ഒരു മികച്ച കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ടേക്ക് ഓഫിലെ നഴ്‌സായി അഭിനയിച്ച താരത്തിന്റെ വേഷം വ്യാപകമായ അഭിനന്ദനങ്ങൾ നേടിയിരുന്നു. 2018-ൽ, കമ്മാര സംഭവം എന്ന പീരിയഡ് സിനിമയിലും സ്‌പോർട്‌സ് ത്രില്ലർ നോൺസെൻസിലും താരം സഹ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത് എങ്കിലും ശ്രദ്ധേയമായിരുന്നു വേഷങ്ങൾ.

തമാശ എന്ന ചിത്രത്തിലെ ബബിത എന്ന മലയാളി അധ്യാപികയുടെ വേഷത്തിനും 2020 ൽ, മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമയിലെ വളരെ പ്രായമായ കഥാപാത്രമായ ഐഷക്കും നിരവധി അഭിനന്ദനങ്ങൾ ആണ് ലഭിച്ചത്. ഇതിനോടകം തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ താരത്തിന് ഒട്ടനവധി ആരാധകർ ഉണ്ടായതു കൊണ്ട് തന്നെ പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച പ്രതികരണങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

Divyaprabha
Divyaprabha

Leave a Reply

Your email address will not be published.

*