മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന അഭിനേത്രിയാണ് നിരഞ്ജന അനൂപ്. 2015 മുതൽ ഇതുവരെയും സിനിമാ മേഖലയിൽ താരം സജീവമായി നില നിൽക്കുകയാണ്. ഓരോ വേഷം വളരെ മികച്ച രൂപത്തിലാണ് താരം കൈകാര്യം ചെയ്തത് എന്ന് എടുത്തു പറയേണ്ടതാണ്. അതുകൊണ്ടുതന്നെയാണ് ഓരോ സിനിമകളിലൂടെയും താരത്തിന് ഒരുപാട് ആരാധകരെ നേടാൻ സാധിച്ചത്. തുടക്കം മുതൽ ഇന്നുവരെയും മികവുള്ള അഭിനയമാണ് താരം പ്രകടിപ്പിക്കുന്നത്.
ലോഹം എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം വിജയങ്ങളായ ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് നൽക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ചെയ്ത വേഷങ്ങളെല്ലാം മികച്ചതാക്കാൻ താരത്തിന് കഴിഞ്ഞു. അത് കൊണ്ട് തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ കാലഘട്ടത്തിൽ താരത്തിന് നേടാൻ സാധിക്കുകയും ചെയ്തു.
മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവനായകൻമാരുടെ കൂടെയും അഭിനയിക്കാനും മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. തന്നിലൂടെ കടന്നു പോയ കഥാപാത്രങ്ങളിലൂടെ ഓരോന്നും മലയാള മനസ്സുകളിൽ താരം ഇപ്പോഴും ചിര പ്രതിഷ്ഠ നേടിയിരിക്കുന്നത്. അത്രത്തോളം മികവിലും ആഴത്തിലും ആണ് താരം ഓരോ കഥാപാത്രത്തെയും അവതരിപ്പിച്ചത്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്. ബിടെക് എന്ന സിനിമയിൽ താരം അവതരിപ്പിച്ച അനന്യ വിശ്വനാഥൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ വേഷമായിരുന്നു. പുത്തൻ പണം, ഗൂഢാലോചന, കല വിപ്ലവം പ്രണയം, ബിടെക്, c/o സൈറാ ബാനു, ചതുർമുഖം തുടങ്ങിയവയാണ് താരം അഭിനയിച്ച മലയാള സിനിമകൾ.
ഇതിനെല്ലാമപ്പുറം ഭരതനാട്യം, കുച്ചുപ്പുടി എന്നീ നൃത്ത മേഖലകളിൽ പ്രാവീണ്യം നേടിയ താരമാണ് നിരഞ്ജന. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് ആരാധകരും സമൂഹ മാധ്യമങ്ങളിൽ താരത്തിനുണ്ട്. സൗന്ദര്യം പ്രകടിപ്പിക്കുന്ന ഒരുപാട് മോഡൽ ഫോട്ടോകളിലും താരം ഈ അടുത്ത് പങ്കെടുക്കുകയുണ്ടായി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം താരം നിരന്തരം പ്രേക്ഷകരുമായി പങ്കുവെക്കാരുണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. ഒരു മാങ്ങ പോലും ബാക്കി വച്ചില്ല പിള്ളേര്!! എന്നാണ് താരം ഫോട്ടോകൾക്ക് ക്യാപ്റ്റനായി നൽകിയിരിക്കുന്നത്. ഷോർട്ട്സിലും ഷർട്ടിലും വളരെ സ്റ്റൈലിഷായി ആണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരത്തിനു ലഭിക്കുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.