
സിനിമ മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കുന്നവർക്ക് വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ സാധിക്കാറുണ്ട് അതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് നോറ ഫത്തേഹി. അഭിനേത്രി, മോഡൽ, നർത്തകി, ഗായിക, നിർമ്മാതാവ് എന്നീ നിലകളിലെല്ലാം പ്രശസ്തയായ താരമാണ് നോറ. അഭിനേത്രി എന്നതിനു പുറമെ താരം കൈവച്ച മേഖലകളിലെല്ലാം വിജയങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കാനും ഭാഗ്യം ലഭിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.



ഹിന്ദി , തെലുങ്ക് , മലയാളം , തമിഴ് ഭാഷാ സിനിമകളിൽ ആണ് താരം ഇതുവരെ അഭിനയിച്ചിട്ടുള്ളത്. റോർ: ടൈഗേഴ്‌സ് ഓഫ് ദി സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഏതു വേഷവും അനായാസം താരം കൈകാര്യം ചെയ്യുകയും ചെയ്യും. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടാനും നിലനിർത്താനും മാത്രം മികവുള്ള അഭിനയം ആണ് താരം പ്രകടിപ്പിക്കുന്നത്.



തുടർച്ചയായി താരം ചെയ്ത സിനിമകളെല്ലാം വിജയങ്ങളായിരുന്നു. അതുകൊണ്ടു തന്നെയാണ് ഓരോ സിനിമാ പ്രേമികളുടെ മനസ്സിൽ താരത്തിന്റെ മുഖവും അഭിനയിച്ച കഥാപാത്രങ്ങളും ചിരപ്രതിഷ്ഠ നേടിയത്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും ഐറ്റം ഡാൻസ്കളിലൂടെയും എല്ലാം താരം പ്രേക്ഷകർക്കു മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ കഥാപാത്രങ്ങളെ സാധാരണയായി ആരാധകർ സ്വീകരിക്കാറുള്ളത്.



ടെമ്പർ , ബാഹുബലി: ദി ബിഗിനിംഗ് , കിക്ക് 2 തുടങ്ങിയ ചിത്രങ്ങളിൽ ഐറ്റം നമ്പറുകൾ ചെയ്തുകൊണ്ട് ആണ് തെലുങ്ക് സിനിമയിൽ താരം പ്രശസ്തി നേടുന്നത്. കൂടാതെ ഡബിൾ ബാരൽ, കായംകുളം കൊച്ചുണ്ണി എന്നീ രണ്ട് മലയാളം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഈ രണ്ടു സിനിമകളിൽ അഭിനയം കൊണ്ടൊരു മാത്രം ഒരുപാട് മലയാളികൾ താരത്തിന് ആരാധകർ ആയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഓരോ ഭാഷകളിലും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോൾ താരത്തിന് ഉള്ളത്.



2015-ൽ, റിയാലിറ്റി ടെലിവിഷൻ ഷോ ബിഗ് ബോസ് 9 -ലെ മത്സരാർത്ഥിയായ താരം പങ്കെടുത്തിരുന്നു. എൺപത്തിനാലാം ദിവസം താരം മത്സരത്തിൽ നിന്നും പുറത്തു പോയെങ്കിലും അതുവരെയും താരം പ്രകടിപ്പിച്ചത് തികഞ്ഞ മത്സരബുദ്ധി ആയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് ഒരുപാട് ജനപ്രീതി നേടാനും കൈയ്യടി നേടാനും സാധിച്ചിട്ടുണ്ട്. തന്നിലൂടെ കടന്നുപോയ മേഖലയിൽ ഓരോന്നിലും വളരെ മനോഹരമായി അവതരിപ്പിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്.



2014 മുതൽ ഇതുവരെയും താരം സിനിമാ അഭിനയ മേഖലയിലും മറ്റു രംഗങ്ങളിലും സജീവമായി നില നിൽക്കുകയാണ്. പക്ഷേ ഇപ്പോഴും താരത്തിന് ആരാധകരുടെ എണ്ണത്തിൽ യാതൊരുവിധത്തിലുള്ള കുറവുകൾ വന്നിട്ടില്ല എന്നത് ഒരു സത്യം തന്നെയാണ്. വർഷങ്ങൾ പിന്നിടുന്തോറും ആരാധകരുടെ എണ്ണം വർദ്ധിക്കുകയും മോഹിപ്പിക്കുന്ന സൗന്ദര്യം അതുപോലെ നിലനിർത്തുകയും ചെയ്യുന്നതുകൊണ്ട് തന്നെ ആബാലവൃദ്ധം ജനങ്ങളെയും താരം തന്നെ ആരാധക വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.



മോഡലിംഗ് രംഗത്ത് താരം സജീവമാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ തിളങ്ങി നിൽക്കുന്ന ഫോട്ടോകളും വീഡിയോകളും ആണ് താരം പങ്കു വെക്കാറുള്ളത്. ഇപ്പോൾ താരം പങ്കുവെച്ച ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ വളരെ പെട്ടെന്നാണ് ഒരുപാട് കാഴ്ചക്കാരെ നേടി വൈറലായത്. ബ്ലൂ കളർ ഗ്രാൻഡ് ലഹങ്കയിൽ വളരെ മനോഹരിയാണ് താരത്തെ കാണാൻ സാധിക്കുന്നത്. വളരെ പെട്ടെന്ന് ആരാധകർ ഫോട്ടോകൾ ഏറ്റെടുക്കുകയും മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്.





