സൗദിയിൽ സിനിമാ മേഖലയിൽ സജീവമായി അഭിനയിക്കുന്ന നായികയാണ് പ്രഗതി മഹാവാദി. തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ആണ് ഇതിനോടകം താരം അഭിനയിച്ചത്. സിനിമകൾക്ക് പുറമേ ടെലിവിഷൻ പരിപാടികളിലും സീരിയലുകളിലും അഭിനയിച്ചു അതുകൊണ്ടുതന്നെ താരം അറിയപ്പെടുന്നത് ഇന്ത്യൻ ചലച്ചിത്ര-ടെലിവിഷൻ നടിയായാണ്. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രതികരണങ്ങൾ താരം നേടിയിട്ടുണ്ട്.
1997 മുതൽ 2002 വരെയുള്ള ചെറിയ ഒരു ഇടവേള ഒഴിച്ചാൽ രണ്ട് 1994 മുതൽ താരം സിനിമാമേഖലയിൽ സജീവമാണ്. മൈസൂർ സിൽക്ക് പാലസിന്റെ മോഡലായാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് വീറ്റ്‌ല വിശേഷംഗ എന്ന തമിഴ് സിനിമയിലൂടെ ആണ് താരം വെള്ളിത്തിരയിൽ അരങ്ങേറുന്നത്. 1994 ലാണ് ഈ ചിത്രം പുറത്തു വരുന്നത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ എല്ലാ കഥാപാത്രത്തെയും അവതരിപ്പിക്കാൻ താരം ശ്രദ്ധിച്ചിട്ടുണ്ട്.
കരിയർ ആരംഭിച്ച മൂന്നുവർഷംകൊണ്ട് ഒരുപാട് സിനിമകൾ താരം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ഇരണ്ട പുറത്തിറങ്ങിയ ബോബി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം തെലുങ്ക് ഭാഷയിൽ ആദ്യമായി അഭിനയിക്കുന്നത് അതിനുശേഷം തെളിഞ്ഞു ഭാഷയിൽ മാത്രം ഇപ്പോൾ നൂറിലധികം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. തുടക്കംകുറിച്ചത് തമിഴിൽ ആയെങ്കിലും 25ഓളം സിനിമകൾ മാത്രമാണ് തമിഴിൽ താരം ചെയ്തത്.
വെറും രണ്ടു സിനിമകൾ മാത്രമാണ് താരം മലയാളത്തിൽ ചെയ്തത് എങ്കിലും മലയാളികൾക്കിടയിൽ താരത്തിന് ഒട്ടനവധി ആരാധകരുണ്ട് അത്രത്തോളം മനോഹരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത്. 1995 ൽ പുറത്തിറങ്ങിയ കീർത്തനം, 2001 ൽ പുറത്തിറങ്ങിയ മഴമേഘ പ്രാവുകൾ എന്നിവയാണ് താരം മലയാളത്തിൽ അഭിനയിച്ച സിനിമകൾ.
തെലുങ്ക് മലയാളം തമിഴ് ഭാഷയിലെ ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന സ്ത്രീ എന്ന സീരിയൽ പരമ്പരയിൽ ശോഭ എന്ന അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് താരമായിരുന്നു. വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് സീരിയൽ പരമ്പരയിലൂടെ താരം നേടിയെടുക്കുന്നത്. വളരെ പക്വമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തിലൂടെ യും പ്രേക്ഷകർക്ക് മുമ്പിലെത്തുന്നത്.
ശരീര സൗന്ദര്യത്തിന് കൂടെ തന്നെ ആരോഗ്യത്തിനും ഫിറ്റ്നസ്സിനും വല്ലാതെ പ്രാധാന്യം കൊടുക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളെല്ലാം ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കാൻ ഉണ്ട്. പ്രായത്തിന് വെല്ലുന്ന ഫിറ്റ്നസ് ആണ് താരത്തിന് ഫോട്ടോകളും മറ്റും പ്രകടിപ്പിക്കാൻ ഉള്ളത്. അതുകൊണ്ട് തന്നെയാണ് നിറഞ്ഞ കയ്യടികളോടെ താരത്തിനെ പോസ്റ്റുകൾ ആരാധകർ ആരവം ആക്കുന്നത്. എന്തായാലും പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.