
സൗത്ത് ഇന്ത്യയിലെ വ്യത്യസ്തമായ ഭാഷകളിൽ അഭിനയിച്ചു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ഷംന കാസിം. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയ മികവു കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു.



താരം സൗത്ത് ഇന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ട നായികയാണ്. ഒരുപാട് വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. കൂടാതെ തന്റെ ജീവിതത്തിലെ ചില വിശേഷങ്ങൾ താരം ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം അറിയിക്കാറുണ്ട്.



ഇപ്പോൾ താരം തന്റെ പുതിയ ജീവിത വിശേഷം ആരാധകരുമായി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവെച്ച് പുതിയ വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയം ആണ് താരം സമൂഹ മാധ്യമങ്ങളിൽ ആരാധകരെ അറിയിച്ചത്. ഒരു സർപ്രൈസ് എന്ന നിലയിലാണ് പലർക്കും ഈ വാർത്ത കേട്ടത്.



ഇൻസ്റ്റാഗ്രാമിൽ തന്റെ ഭാവി വരനും ആയുള്ള ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഇതൊരു ഔദ്യോഗിക അറിയിപ്പ് ആണെന്ന് താരം ഇൻസ്റ്റാഗ്രാം ക്യാപ്ഷൻ നൽകിയിട്ടുണ്ട്. കുടുംബത്തിന്റെ ആശിർവാദത്തോടെ പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെക്കുകയാണ്. ഇതൊരു ഔദ്യോഗിക അറിയിപ്പാണ് എന്ന ക്യാപ്ഷൻ നൽകി തന്റെ ജീവിത പങ്കാളിയെ മെൻഷൻ ചെയ്യാൻ താരം മറന്നില്ല.



പ്രശസ്ത ദുബായ് ബേസ്ഡ് ബിസിനസ് മാൻ ആയ ഷാനിദ് ആസിഫ് അലിയാണ് താരത്തിന്റെ ജീവിതപങ്കാളി. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എക്സിക്യൂട്ടീവ് ഓഫീസറാണ് ഷാനിദ് ആസിഫ് അലി. സമൂഹ മാധ്യമങ്ങളിൽ അത്യാവശ്യം ഫോളോവേഴ്സ് ഉള്ള ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി കൂടിയാണ് ഷാനിത്. ഷംനാ കാസിം മാത്രമാണ് ഇൻസ്റ്റാഗ്രാമിൽ വിവരം അറിയിച്ചിട്ടുള്ളത്.



മഞ്ഞ് പോലൊരു പെൺകുട്ടി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്ന താരമാണ് ഷംന കാസിം. രണ്ടായിരത്തി നാലിൽ അഭിനയ ലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. ഏകദേശം 60 ഓളം സിനിമകളിൽ താരം വേഷമണിഞ്ഞു. നായിക പ്രാധാന്യമുള്ള സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. എന്തായാലും താരത്തിനെ പുതിയ വിശേഷങ്ങൾ ആരാധകർക്കിടയിൽ വലിയതോതിൽ പ്രചരിക്കുന്നുണ്ട്.





