ഈ പുട്ടും മുട്ടക്കറിയും പണിയില്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കുന്നവർക്ക് സമ്മാനിക്കുന്നു….

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യൽ മീഡിയയിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഗോപീസുന്ദറും അമൃത സുരേഷും. ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതിന്റെ സന്തോഷവാർത്ത സമൂഹമാധ്യമങ്ങളിൽ അറിയിച്ചതിനെത്തുടർന്നാണ് സോഷ്യൽ മീഡിയയിൽ പല രീതിയിലുള്ള ചർച്ചകൾ ഉയർന്നു വന്നത്. ഇരുവർക്കും നേരെ ഒരുപാട് സൈബർ ആ ക്രമണങ്ങൾ ഉയർന്നു.

ഗോപി സുന്ദറും അമൃത സുരേഷും ഒരുമിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ഒരു ദിവസം പങ്കുവെച്ചു. ഇതുവരെയുള്ള ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി പുതിയൊരു ജീവിതം ആരംഭിക്കാൻ പോവുകയാണ് എന്ന് ഇരുവരും ആരാധകരെ സന്തോഷപൂർവ്വം അറിയിച്ചു. പക്ഷേ സോഷ്യൽ മീഡിയയിൽ ഇവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്.

കാരണം രണ്ടു പേരും മുമ്പ് വിവാഹിതരായി ഡിവോസ് ആയവരാണ്. കുറച്ച് ദിവസം മുമ്പ് വരെ മുമ്പുണ്ടായിരുന്ന ജീവിത പങ്കാളിയും ഒത്തുള്ള സന്തോഷ ഫോട്ടോകൾ ഗോപി സുന്ദർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. അതേപോലെ അമൃത സുരേഷും തന്റെ ആദ്യ ഭർത്താവിനുള്ള മകളുമൊത്ത് ഫോട്ടോകളും തുടർച്ചയായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് കൊണ്ടിരുന്നു.

പ്രശസ്ത നടൻ ബാല ആണ് അമൃത സുരേഷിന്റെ ആദ്യ ഭർത്താവ്. ഗായികയായ അമൃത സുരേഷ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ആ റിയാലിറ്റിഷോയിൽ ജഡ്ജ് ആയി വന്ന ബാലയെ പരിചയപ്പെടുകയും താമസിയാതെ പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഒരു കുട്ടി ഉണ്ടായതിനുശേഷം ഇവർ വേർപിരിയുകയും ചെയ്തു.

ഇതേപോലെ ആദ്യം വിവാഹം കഴിച്ച് വ്യക്തിയാണ് ഗോപി സുന്ദർ. ആദ്യ ഭാര്യയും മകളെയും ഇദ്ദേഹം ഒഴിവാക്കിയിരുന്നു. പിന്നീട് പ്രശസ്ത പിന്നണിഗായിക അഭയ ഹിരണ്മയി മായി ലിവിങ് ടുഗദർ ആയിരുന്നു ഗോപിസുന്ദർ നടത്തിയത്. മാസങ്ങൾക്കു മുമ്പ് വരെ ഇവര് ഒരുമിച്ചുള്ള ഫോട്ടോ ഗോപിസുന്ദർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തന്റെ പവർ ബാങ്ക് എന്നാണ് ഗോപി സുന്ദർ അഭയ ഹിരണ്മയി യെ വിശേഷിപ്പിച്ചത്.

ശേഷം ദിവസങ്ങൾക്കകമാണ് അമൃത സുരേഷും ഒത്തുള്ള ഫോട്ടോ ഗോപിസുന്ദർ പങ്കുവെച്ചത്. ഇത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. താമസിയാതെ ഇവർക്കെതിരെ സൈബർ ആക്രമണങ്ങൾ ഉയർന്നു. ഇത്തരത്തിൽ മോശമായ കമന്റ് രേഖപ്പെടുത്തിയവർക്കെതിരെ മാന്യമായ രീതിയിൽ രണ്ടുപേരും പ്രതികരിച്ചിരിക്കുകയാണ്. പുതിയ ഫോട്ടോ പങ്കുവെച്ചുകൊണ്ട് ക്യാപ്ഷൻ എന്ന നിലയിൽ “ഈ പുട്ടും മുട്ടക്കറിയും പണിയില്ലാത്ത മറ്റുള്ളവരുടെ ജീവിതത്തിലേക്ക്‌ എത്തി നോക്കുന്നവർക്ക് സമ്മാനിക്കുന്നു എന്ന് എഴുതിയിട്ടുണ്ട്.