ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന മലയാള സിനിമയാണ് ഉടൽ. ഇതിന്റെ ട്രെയിലർ പുറത്തിറങ്ങിയ സമയത്ത് തന്നെ പ്രേക്ഷകരിൽ ആകാംഷ ഏറെയായിരുന്നു. പുതിയൊരു തലത്തിലേക്ക് മലയാള സിനിമ ഇപ്പോൾ എത്തിനിൽക്കുന്നു എന്നതിൽ യാതൊരു സംശയവുമില്ല. ഈ അടുത്ത കാലത്ത് ഒരുപാട് ഇൻവെസ്റ്റിഗേഷൻ മിസ്റ്ററി ക്രൈം ത്രില്ലർ സിനിമകൾ മലയാളത്തിൽ പുറത്തുവന്നു.
ആ ഗണത്തിലേക്ക് ചേർക്കപ്പെട്ട പുതിയ സിനിമയായിരുന്നു ഉടൽ. ട്രെയിലറിൽ തന്നെ ഇതൊരു ഹോട്ട് മിസ്റ്റീരിയസ് ക്രൈം ത്രില്ലെർ ആയിരിക്കുമെന്ന പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ യാണ് സിനിമ പുറത്തുവന്നത്. ഈ സിനിമ കണ്ടവർ എല്ലാം ഒരേ സ്വരത്തിൽ മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. റിവ്യൂകൾ ഒക്കെ പോസിറ്റീവ് മാത്രമാണ്.
ഈ സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട രംഗമായിരുന്നു ഇതിൽ നായികയായി പ്രത്യക്ഷപ്പെട്ട ദുർഗ കൃഷ്ണ യുടെ ഇന്റിമേറ്റ് അംഗങ്ങൾ. താരം വളരെ ബോൾഡ് ആയി ഈ സിനിമയിൽ ഇന്റിമറ്റ് രംഗങ്ങൾ അവതരിപ്പിച്ചു. പക്ഷേ പിന്നീട് താരത്തിനെതിരെ പലരും വിമർശനവുമായി മുന്നോട്ടുവന്നു. സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ സദാചാര തെറി ആക്രമണങ്ങൾ നടക്കുകയുണ്ടായി.
ഈ വിഷയത്തിൽ താരം ഈയടുത്ത് പ്രതികരിക്കുകയുണ്ടായി. ഒരു പത്രസമ്മേളനത്തിൽ ഒരാൾ താരത്തോട് ” താരം ഈ അടുത്ത് ഒരു സിനിമയിൽ അഭിനയിക്കുകയുണ്ടായി. ഒരുപാട് പേര് താരത്തിനെതിരെ വിമർശനമുയർത്തി. പക്ഷേ ആരും കൂടെ അഭിനയിച്ച നടനെക്കുറിച്ച് പറഞ്ഞില്ല. ഈ വിഷയത്തിൽ നിങ്ങളുടെ മറുപടി എന്താണ്”
എന്ന് പത്രപ്രവർത്തകൻ ചോദിക്കുന്നുണ്ട്.
അതിന് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധേയം. ” ഇതിനുമുമ്പും ഇതേ പോലത്തെ ഒരു സംവിധായകന്റെ സിനിമയിൽ ഞാൻ ഒരു പാട്ട് ൽ അഭിനയിച്ചു. അന്നാണ് എനിക്ക് കൂടുതൽ വിമർശനങ്ങൾ വന്നത്. ഈ സിനിമയിലും അതുപോലത്തെ വിമർശനങ്ങൾ വന്നു. പക്ഷേ അന്ന് ഞാൻ ഇതിനെതിരെ മറുപടി നൽകിയിരുന്നു.
” എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഞാനെന്റെ പ്രതികരണം അന്ന് അറിയിച്ചിരുന്നു. അതായത് ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിക്കുമ്പോൾ ഞാൻ ഒറ്റക്കല്ല അഭിനയിക്കുന്നത്. എന്റെ ഒപ്പം ഒരു മേൽ ആർട്ടിസ്റ്റ് കൂടിയുണ്ട്. ഞാൻ വായുവിൽ നോക്കിയല്ല ഉമ്മ വെക്കുന്നത്. പക്ഷേ വിമർശനങ്ങൾ മാത്രം എനിക്ക് നേരെയാണ്. അത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല.
എന്ന് താരം കൂട്ടിച്ചേർത്തു.