പ്രകൃതിയെക്കാൾ സുന്ദരി… ബോളിവുഡ് താരസുന്ദരി ജാൻവി കപൂറിന്റെ പുതിയ ഫോട്ടോകൾ വൈറൽ…

നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. 2018 ലാണ് താരം ആദ്യമായി അഭിനയം ആരംഭിക്കുന്നത്. ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടു. അതു കൊണ്ടു തന്നെ സിനിമാ മേഖലയിൽ താരത്തിന്റെ പേര് വളരെ പെട്ടെന്ന് പ്രശസ്തി ആവുകയും ഒരുപാട് മികച്ച അവസരങ്ങൾ താരത്തിന് വളരെ പെട്ടെന്നു തന്നെ ലഭിക്കുകയും ചെയ്തു.

താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. 2020ൽ നെറ്റ്ഫ്ലിക്സ് ഹൊറർ ആന്തോളജി ചിത്രമായ ഗോസ്റ്റ് സ്റ്റോറി, ദി ഇന്ത്യൻ എക്‌സ്പ്രസ് എന്നീ സിനിമകളിലെ അഭിനയവും ശ്രദ്ധേയമായിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്. താരത്തിന്റെ മികച്ച പ്രകടനങ്ങൾ താരത്തിന്റെ കുടുംബത്തിനു കൂടി പ്രശസ്തി നേടി കൊടുക്കുന്നതാണ്.

സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. അഭിനയ വൈഭവം കൊണ്ട് താരം മേഖലയിൽ വളരെ പെട്ടന്ന് അറിയപ്പെട്ടു. തമിഴ് ചിത്രമായ കോലമാവ് കോകിലയുടെ ഹിന്ദി പതിപ്പായ ഗുഡ് ലക്ക് ജെറിയിലാണ് ഇനി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഇതു കൂടാതെ മറ്റു ചില സിനിമകളും അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ്.

സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കാലിഫോർണിയയിലെ ലീ സ്ട്രാസ്ബർഗ് തിയേറ്റർ ആൻഡ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് അഭിനയ കോഴ്‌സ് താരം പൂർത്തിയാക്കിയിരുന്നു. ഇത് അഭിനയം വളരെ പെട്ടെന്ന് തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നിറഞ്ഞ കൈയ്യടി തുടക്കം മുതൽ ലഭിക്കാനും കാരണമായിട്ടുണ്ട് എന്ന് പറഞ്ഞാൽ എതിർ പറയാനില്ല. അതിനേക്കാൾ കൂടുതൽ ഫാഷൻ അപ്ഡേറ്റഡ് ആയി വളരെ മികച്ച ട്രെൻഡിങ് ലുക്കിലുള്ള ഡ്രസ്സുകൾ താരം അണിയുന്നു എന്നതിലാണ് താരം പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്.

ഇപ്പോൾ പ്രകൃതിയോടിണങ്ങി നിൽക്കുന്ന താരത്തിന് പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് പ്രകൃതിയെക്കാൾ സുന്ദരിയായി താരത്തെ കാണാൻ സാധിക്കുന്നു എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം. വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെ തന്നെയാണ് താരത്തിന്റെ എല്ലാ ഫോട്ടോസുകളും കാൻഡിഡ് ഫോട്ടോകളും പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. ഇവിടെയും പതിവ് ഒരിക്കലും തെറ്റിയിട്ടില്ല. കാരണം വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോക്ക് താഴെ കമന്റുകൾ ആയി രേഖപ്പെട്ടു കൊണ്ടിരിക്കുന്നത്.

Janhvi Kapoor
Janhvi Kapoor
Janhvi Kapoor
Janhvi Kapoor