ഇത് നമ്മുടെ മീനാക്ഷി തന്നെയല്ലേ?! പുത്തൻ ഫോട്ടോകൾ കണ്ടു അത്ഭുതപ്പെട്ട് ആരാധകലോകം…

in Entertainments

സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന നടിമാരെ പോലെ മിനി സ്ക്രീനിൽ തിളങ്ങിനിൽക്കുന്ന നടീനടന്മാർക്ക് ആരാധകരേറെയാണ്. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് പലരും മിനിസ്ക്രീനിലെ താരങ്ങളെ കാണുന്നത്. അവരുടെ ഓരോ ദിവസവും സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് വീട്ടമ്മമാരും കണക്കുകൂട്ടുന്നത്.

ഇത്തരത്തിൽ മിനി സ്ക്രീനിലൂടെ മലയാളി വീട്ടമ്മാരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. ഒരുപാട് സൂപ്പർ ഹിറ്റ് പരമ്പരകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. തന്റെ സിനിമ സീരിയൽ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ജീവിത വിശേഷങ്ങളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ഇതിനുമുമ്പ് ഇത്രയും ബോൾഡ് ആയി താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ വാദം. ബ്ലൗസ് ധരിച്ച ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു.

നടി എന്നതിലുപരി ഒരു മികച്ച അവതാരക കൂടിയാണ് താരം. ചെറിയ പ്രായത്തിൽ തന്നെ എയർലൈൻ ഇന്ത്യയിൽ ക്യാബിൻ ക്രൂ ആയി താരം ജോലി ചെയ്തു. പിന്നീട് നായിക നായകൻ എന്ന ടിവി റിയാലിറ്റി ടാലെന്റ്റ് ഷോയിൽ തിളങ്ങി നിന്നു കൊണ്ട് താരം മലയാളികളുടെ ശ്രദ്ധപിടിച്ചുപറ്റി. പിന്നീട് മിനിസ്ക്രീനിൽ പലപ്രാവശ്യം താരം പ്രത്യക്ഷപ്പെട്ടു.

2018 ൽ പുറത്തിറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഈ അടുത്ത ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങിയ മാലിക് എന്ന സിനിമയിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു. മഴവിൽ മനോരമയിലെ ഉടൻ പണം എന്ന ഗെയിം റിയാലിറ്റിഷോയിൽ താരം ശ്രദ്ധ പിടിച്ചു പറ്റി. ഒരുപക്ഷേ മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരമ്പരയായ മറിമായത്തിലും താരം ശ്രദ്ധേയമായ കഥാപാത്രം അവതരിപ്പിച്ചു.

Meenakshi
Meenakshi

Leave a Reply

Your email address will not be published.

*