മീര ജാസ്മിൻ ആരെ തൃപ്തിപ്പെടുത്താനാണ് ഇങ്ങനെ.. കമന്റിൽ പലരും ചോദിക്കുന്നത്…

in Entertainments

2000-കളിൽ ജനപ്രിയ നായികമാരിൽ പ്രധാനിയായിരുന്ന അഭിനേത്രിയാണ് മീരാ ജാസ്മിൻ. മലയാളം , തമിഴ് , തെലുങ്ക് , കന്നഡ ഭാഷാ ചിത്രങ്ങളിൽ ആണ് പ്രധാനമായും താരം അഭിനയിച്ചത്. സൂത്രധരൻ എന്ന മലയാള ചിത്രത്തിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മികച്ച പ്രേക്ഷക പ്രീതി ആദ്യ സിനിമയിൽ തന്നെ താരത്തിന് നേടാൻ കഴിഞ്ഞു. കമൽ സംവിധാനം ചെയ്ത ഗ്രാമഫോൺ ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ.

വളരെ മികച്ച പ്രേക്ഷകപ്രീതി യുടെയും നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന് ഓരോ കഥാപാത്രങ്ങളെയും ഓരോ സിനിമകളെയും പ്രേക്ഷകർ സ്വീകരിച്ചത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് താരത്തിന് ഉയരാൻ സാധിച്ചു. പാടം ഒന്ന്: ഒരു വിലാപം എന്ന ചിത്രത്തിലെ അഭിനയത്തിന് 2004-ൽ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് താരത്തിന് നേടാൻ സാധിച്ചത് കരിയറിലെ വലിയ ഒരു മികവ് തന്നെയാണ്.

മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും രണ്ടുതവണ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട് . തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡും താരത്തിന് നേടാൻ കഴിഞ്ഞു. പൃഥ്വിരാജ് , കുഞ്ചാക്കോ ബോബൻ , ജയസൂര്യ , ഭാവന എന്നിവർക്കൊപ്പം സ്വപ്നക്കൂട് എന്ന ഒരു റൊമാന്റിക് കോമഡി സിനിമ ചെയ്തത് നിറഞ്ഞ കയ്യടികൾ താരത്തിന് കൊടുത്തു.

താരത്തിന് ആദ്യ ഫിലിംഫെയർ അവാർഡ് ലഭിച്ചത് കസ്തൂരിമാൻ എന്ന സിനിമയിലെ അഭിനയത്തിന് ആണ്. അതിനുശേഷം അവതരിപ്പിച്ച പെരുമഴക്കാലം എന്ന സിനിമയിലെ കഥാപാത്രത്തിന് വളരെ മികച്ച പ്രേക്ഷകപ്രീതിയും അഭിപ്രായവും താരത്തിന് നേടി എടുക്കാൻ കഴിഞ്ഞു. അതുപോലെ മലയാളി പ്രേക്ഷകരെ ഇമോഷണൽ ആയി കയ്യിലെടുത്ത സിനിമയായിരുന്നു 2005 ൽ പുറത്തുവന്ന അച്ചുവിന്റെ അമ്മ.

അങ്ങനെ തുടങ്ങി മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെയും യുവ നായകൻമാരുടെ കൂടെയും താരത്തിനു സിനിമകൾ ചെയ്യാൻ സാധിച്ചിട്ടുണ്ട്. പിന്നീട് വിവാഹവുമായി ബന്ധപ്പെട്ട് താരം മലയാള സിനിമയിൽ നിന്നല്ല സിനിമാലോകത്തിനൽ നിന്ന് തന്നെ അപ്രത്യക്ഷമാവുകയായിരുന്നു. ഒരുപാട് വർഷങ്ങൾക്കിപ്പുറം താരം മലയാള സിനിമയിലേക്ക് തിരിച്ചു വന്നത് ജയറാം സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന വലിയ വിജയം നേടി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മകൾ എന്ന സിനിമയിലൂടെയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിൽ പോലും താരം അപ്രത്യക്ഷമായിരുന്നു. ഈ തിരിച്ചുവരവ് നോടനുബന്ധിച്ച് താരം സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്യുകയും ആരാധകരുമായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാൻ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ താരമിപ്പോൾ പങ്കുവെക്കുന്ന ഫോട്ടോകൾക്കും വീഡിയോകൾക്കും എല്ലാം വലിയതോതിൽ കാഴ്ചക്കാരെ ലഭിക്കുന്നുണ്ട്.

താരത്തിന് ഈ തിരിച്ചുവരവിൽ ഒരുപാട് ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളും വീഡിയോകളും പ്രേക്ഷകർക്ക് വേണ്ടി താരം പങ്കുവെക്കുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള താരത്തിന് പുതിയ ഫോട്ടോകൾ ആണ്. പൂവ് പോലെ സുന്ദരിയാണ് എന്നാണ് ആരാധകരിൽ പലരും കമന്റ് ചെയ്യുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർക്ക് താരത്തോട് പറയാനുള്ളത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.

Meera Jasmine
Meera Jasmine
Meera Jasmine
Meera Jasmine

Leave a Reply

Your email address will not be published.

*