മലയാള സിനിമകളിലും പരസ്യങ്ങളിലും പ്രത്യക്ഷപ്പെടുന്ന യുവ അഭിനേത്രിയാണ് അഹാന കൃഷ്ണ. 2014ലാണ് താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിൽ നായികയായാണ് താരത്തിന്റെ അരങ്ങേറ്റം. മികച്ച അഭിനയം ആദ്യ സിനിമയിൽ തന്നെ താരം പ്രകടിപ്പിച്ചു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവമാണ് താരം പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്തും താരത്തിന് തിളക്കം ഏറെയാണ്. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്തതിന് ശേഷം അഹമ്മദാബാദിലെ MICA- യിൽ നിന്ന് പരസ്യ മാനേജ്‌മെന്റിലും പബ്ലിക് റിലേഷൻസിലും ഒരു ഓൺലൈൻ പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമും പൂർത്തിയാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സിനിമാ മേഖലയിലെ നേട്ടങ്ങൾക്ക് വലിയ രീതിയിൽ തന്നെ ആരാധകർക്കിടയിൽ സ്ഥാനം ലഭിച്ചു.
അഭിനയിച്ച ഓരോ സിനിമകളിലൂടെയും തന്നെ അഭിനയമികവ് പൂർണമായും പ്രകടിപ്പിക്കാൻ താരത്തിന് അവസരം ലഭിച്ചിട്ടുണ്ട്. 2017ൽ ഞാണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ അഭിനയിച്ചത് താരത്തിന്റെ രണ്ടാമത്തെ സിനിമയായിരുന്നു. 2019 ൽ റൊമാന്റിക് ഡ്രാമയായ ലൂക്കയിൽ അഭിനയിച്ചത് മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ നേടിയിരുന്നു. ഓരോ സിനിമയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയത്.
പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിച്ചത്. പതിനെട്ടാം പടി എന്ന ചിത്രത്തിലും താരം പ്രത്യക്ഷപ്പെടുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. പിടികിട്ടാപ്പുള്ളി എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി റിലീസ് ആയ സിനിമ. മികച്ച അഭിപ്രായം ഈ സിനിമയിലും താരം പ്രകടിപ്പിച്ചു. ഏത് വേഷവും വളരെ മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.
ഝാൻസി റാണി, അടി എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന താരത്തിന്റെ സിനിമകൾ. ഇതിനിടയിൽ മറ്റൊരു വലിയ കഴിവും താരം പ്രകടിപ്പിക്കുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സംഗീത സംവിധാന മേഖലയിലും താരം കഴിവ് തെളിയിക്കുകയും കയ്യടി വാങ്ങുകയും ചെയ്തിരിക്കുകയാണ്. തോന്നൽ എന്ന മ്യൂസിക് ആൽബം ആണ് താരം ഡയറക്ട് ചെയ്തത്. അതിൽ ഷെഫ് ആയി താരം അഭിനയിക്കുകയും ചെയ്തിരുന്നു. അത് റിലീസ് ആയ സമയത്ത് യൂട്യൂബിൽ വീഡിയോ ട്രെൻഡിംഗ് ആയിരുന്നു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. യൂട്യൂബ് ചാനൽ ഉള്ള ഒരു ബ്ലോഗ്ഗർ കൂടിയാണ് താരം. അതുകൊണ്ടു തന്നെ സജീവമായി താരം പോസ്റ്റുകൾ അപ്‌ലോഡ് ചെയ്യാറുണ്ട്. മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമാണ്. അതുകൊണ്ട് തന്നെ ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈയടുത്ത് പങ്കെടുക്കുകയുണ്ടായി. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർ എടുക്കാറുള്ളത്.
താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ഫോട്ടോകൾ മലയാളി ആരാധകർക്കിടയിൽ വളരെപ്പെട്ടെന്നാണ് തരംഗം സൃഷ്ടിച്ചത്. കാരണം പഴയകാല നായികമാരെ ഓർമ്മപ്പെടുത്തുന്ന രൂപത്തിലാണ് താരത്തിനെ പുതിയ ഫോട്ടോഷൂട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്തായാലും ഫോട്ടോസ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറൽ ലിസ്റ്റിൽ ഇടം പിടിക്കുകയും ട്രെൻഡിങ് ആവുകയും ചെയ്തിട്ടുണ്ട്. മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിരിക്കുന്നത്.