നടൻ ചങ്കി പാണ്ഡേയുടെ മകളും ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരവുമാണ് അനന്യ പാണ്ഡെ. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്.
താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്നത് തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും.
ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്. മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി.
വസ്ത്ര ധാരണത്തിന്റെ പേരിൽ ഒട്ടേറെ ട്രോളുകളും വിമർശനങ്ങളും താരത്തിന് സോഷ്യൽ മീഡിയ ഇടങ്ങളിൽ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരം ട്രോളുകളെ കുറിച്ചും വിമർശനം സ്വഭാവമുള്ള സംസാരങ്ങളെ കുറിച്ചുമാണ് ഇപ്പോൾ താരം തുറന്നു പറയുന്നത്. ട്രോളുകള്‍ തനിക്ക് പുത്തരിയല്ല എന്നാണ് താരം ആദ്യം തന്നെ പറയുന്നത്. ആളുകളുടെ പരിഹാസം കേട്ട് നല്ല തൊലിക്കട്ടി ഞാന്‍ രൂപപ്പെടുത്തിയെടുത്തിട്ടുണ്ട് എന്ന് താരം കൂട്ടിച്ചേർത്തു പറയുന്നുണ്ട്.
ഇത്തരത്തിലുള്ള ട്രോളുകളും വിമർശനങ്ങൾക്കും കാരണം ഇന്നത്തെ ആളുകളുടെ മനോഭാവം ആണ് എന്നാണ് പിന്നീട് താരം പറയുന്നത്. ഇന്ന് ആളുകള്‍ വസ്തുതകള്‍ മനസ്സിലാക്കാതെ എന്തും വിശ്വസിക്കാന്‍ തിടുക്കം കൂട്ടുന്നവരാണ് എന്നും ആളുകള്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട് എന്നും താരം പറയുന്നു. എന്തൊക്കെയാണെങ്കിലും ട്രോളുകളും മറ്റും സംഭവിക്കുമ്പോൾ ഒറ്റപ്പെട്ടതു പോലെ തോന്നും എന്നും ആരെങ്കിലുമൊരാൾ സത്യാവസ്ഥ മനസ്സിലാക്കിയാൽ ഒരു ആശ്വാസമാണ് എന്നും താരം പറഞ്ഞു.