മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന യുവ അഭിനേത്രിയാണ് അൻസിബ ഹസൻ. മലയാളത്തിനു പുറമേ ഇതര ഭാഷകളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മികച്ച അഭിനയവും പക്വമായ കഥാപാത്ര അവതരണവും താരത്തിന്റെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകർ സ്വീകരിക്കാൻ കാരണമായി. വളരെ പെട്ടെന്ന് തന്നെ ഒരുപാട് ആരാധകരെ നേടാൻ മാത്രം മികവുള്ള അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.
അഭിനേത്രിയും ടെലിവിഷൻ അവതാരകയും നർത്തകിയും ആണ് അൻസിബ. അഭിനയത്തോടൊപ്പം നിൽക്കുന്ന മറ്റു കഴിവുകൾ താരത്തെ വളരെ പെട്ടന്ന് പ്രശസ്ത ആക്കുകയും ചെയ്തു. അഭിനയിച്ച ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. ചുരുങ്ങിയ കാലഘട്ടത്തിൽ വിപുലമായ ആരാധക വൃന്ദത്തെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചത് അതുകൊണ്ടു തന്നെയാണ്.
തമിഴ് ഭാഷയിൽ ആണ് താരം അരങ്ങേറ്റം കുറിച്ചത്. എങ്കിലും ശ്രദ്ധേയമായ സിനിമ ലഭിച്ചത് മലയാളത്തിൽ നിന്നായിരുന്നു അതുകൊണ്ടുതന്നെ മലയാളികൾക്കിടയിൽ താരം വലിയ പ്രശസ്തി നേടിയിട്ടുണ്ട്. മലയാളത്തിൽ പുറത്തിറങ്ങിയ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യത്തിന്റെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻലാലിന്റെ മൂത്ത മകളായി അഭിനയിച്ചതിലൂടെയാണ് താരം ജനപ്രിയ താരമായി മാറിയത്. വളരെ മികച്ച അഭിപ്രായമാണ് ദൃശ്യത്തിലെ കഥാപാത്രത്തിന് ലഭിച്ചത്.
തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലും താരത്തിന് തിളക്കമേറെയാണ്. ബി എസ് സി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം പൂർത്തി ആക്കിയതിനു ശേഷമാണ് താരം സിനിമ അഭിനയ മേഖലയിൽ സജീവമാകുന്നത്. ഇപ്പോൾ താരത്തിന് ഒരുപാട് അവസരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. 2013ലാണ് ദൃശ്യം പുറത്തിറങ്ങിയതിനു ശേഷം ഒരുപാട് വലിയ സിനിമകളിലേക്ക് ഉള്ള അവസരങ്ങൾ താരത്തിന് ലഭിക്കുന്നത്.
സിനിമാ മേഖലയിൽ തിളങ്ങിനിൽക്കുന്ന സമയമാണെങ്കിലും ടെലിവിഷൻ രംഗത്തും താരം സജീവമായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്തിരുന്ന കോമഡി സൂപ്പർ നൈറ്റ് 2, മർഹബ, മമ്മൂക്ക ദ ഗ്രേറ്റ് ഫാദർ, മറക്കാത്ത സ്വാദ്, മൈലാഞ്ചി മൊഞ്ച് എന്നീ പരിപാടികൾ ഹോസ്റ്റ് ചെയ്തത് താരമായിരുന്നു. ഇതിനപ്പുറം ടെലിവിഷൻ മേഖലയിൽ ഒരുപാട് പരിപാടികളിൽ താരം മത്സരാർഥി ആയും അവതാരകയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മോഡലിംഗ് രംഗത്തും ഇപ്പോൾ താരം സജീവമായി നിലനിൽക്കുന്നുണ്ട്. അഭിനേത്രി എന്നതിലുപരി ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകളിൽ പങ്കെടുത്തു കൊണ്ട് സമൂഹ മാധ്യമങ്ങളിൽ താരം സജീവമാകുകയാണ്. തന്നിലൂടെ കടന്നു പോയ മേഖലകളെ ഒരുപോലെ താരത്തിന് വിജയകരമാക്കാൻ സാധിച്ചു എന്ന് ചുരുക്കം. ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും താരം തന്നെ സോഷ്യൽ മീഡിയ ഇടങ്ങളിൽ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം ബിഗ് ബോസിൽ നിന്ന് താരത്തിന് ലഭിച്ച ക്ഷണത്തെക്കുറിച്ച് പറയുകയാണ്.
മലയാളത്തിലെ ബിഗ് ബോസിൽ നാല് സീസണുകളിലും തന്നെ ക്ഷണിച്ചിരുന്നു എന്നും ഓരോ സമയങ്ങളിലും ഞാനത് ഒഴിവാക്കുകയായിരുന്നു എന്നും എനിക്ക് അതിനോട് താൽപര്യം തോന്നുന്നില്ല എന്നുമാണ് താരം പറയുന്നത്. ബിഗ്ബോസിൽ ഒന്ന് മത്സരിക്കാൻ തോന്നാത്തവർ ആരും ഉണ്ടാകില്ല എന്ന് പരക്കെ അറിയപ്പെടുന്നതിനിടയിലാണ് താരം ഇത്തരമൊരു പ്രസ്താവന ഇറക്കിയിരിക്കുന്നത്. അതു കൊണ്ടു തന്നെയാണ് ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് താരത്തിന് വാക്കുകൾ പ്രചരിച്ചത്.