നായിക..!! നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും

in Entertainments

വർത്തമാന കാല മാധ്യമങ്ങളിൽ എല്ലാം ഒരുപാട് വാർത്തയാകുന്ന വിഷയമാണ് കാസ്റ്റിംഗ് കൗച്ച്. സിനിമ സീരിയൽ അഭിനയ മേഖലകൾ ഏതൊരു ആൾക്കും സ്വപ്ന തുല്യമായ അവസരങ്ങൾ തന്നെ. അതു കൊണ്ടു തന്നെയാണ് അത് അതിലേക്കുള്ള വഴി ഇപ്പോൾ ഒരുപാട് കടമ്പകൾ നിറഞ്ഞ മുൾക്കൂടുകൾ ആയി മാറിയിരിക്കുന്നത്. ഒരുപാട് പേരാണ് ഇത്തരത്തിലുള്ള ചതിക്കുഴികളിൽ പെട്ടുപോകുന്നത്.

ഈയടുത്ത് പുറത്തുവന്ന ഒരുപാട് വാർത്തകളിൽ ഇത്തരം വിഷയങ്ങൾ പ്രധാനമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. സിനിമാ സീരിയൽ രംഗത്ത് മുൻനിര നായിക നടിമാരിൽ പലരും പഴയകാല ദുരനുഭവങ്ങൾ വെളിപ്പെടുത്തിയത്. കൂട്ടത്തിൽ ഒരുപാട് പേർക്ക് പറയാനുള്ള പ്രശ്നങ്ങൾ കാസ്റ്റിംഗ് കൗച്ച് തന്നെയായിരുന്നു. കരിയറിനെ കരുപ്പിടിപ്പിക്കാൻ വേണ്ടി പലർക്കും വഴങ്ങി കൊടുക്കേണ്ട ദുരവസ്ഥയാണ് പലരും വ്യക്തമാക്കുന്നത്.

അഭിനയിക്കാൻ ആഗ്രഹവും ഉണ്ടായിട്ടും കാര്യമില്ല എന്ന അവസ്ഥയിലേക്കാണ് വർത്തമാനകാലം സഞ്ചരിക്കുന്നത്. സംവിധായകനോട് നിർമ്മാതാവിനോട് നായകനടന് സ്വന്തം ശരീരത്തെയും ആത്മാഭിമാനത്തെയും അടിയറവു പറയേണ്ട അവസ്ഥയാണ് സംജാതമായിരിക്കുന്നത് ഇത്തരം ഒരു കിടിലൻ കൺസപ്റ്റ് ആസ്പദമാക്കി കൊണ്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന പുതിയ ഫോട്ടോസ് പുറത്തു വന്നിരിക്കുന്നത്.

ആഗ്രഹിച്ച് ലഭിക്കുന്ന ഒരു അവസരത്തിൽ ഇത്തരമൊരു ചതി ഉണ്ട് എന്നറിഞ്ഞിട്ടും തനിക്കോ തന്റെ ആത്മാഭിമാനത്തിനു ശരീരത്തിനു സൗന്ദര്യത്തിന് ഒരു കളങ്കവും തട്ടാതെ എങ്ങനെ ഇത്തരത്തിലുള്ള നീച മുഖങ്ങളെ പുറത്തു കൊണ്ടുവരാമെന്ന് പെൺകുട്ടി ചിന്തിക്കുകയും അത് വളരെ തന്ത്രപൂർവ്വം നടപ്പിലാക്കുകയും ചെയ്ത ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രങ്ങളിലൂടെ അണിയറപ്രവർത്തകർ പറയാൻ ഉദ്ദേശിച്ചത്.

വളരെ പെട്ടെന്നാണ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമങ്ങൾ എടുത്തത്. ഫോട്ടോകൾക്ക് കൂടെ ചേർത്ത കുറിപ്പ് ഇങ്ങനെ വായിക്കാം: നിങ്ങൾ YES പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല… ഏതൊരു ദിവസത്തെപ്പോലെ ഈ ദിവസവും കടന്നുപോകും. പക്ഷേ നിങ്ങളുടെ ഒരൊറ്റ NO ചരിത്രമാകും നാളെ ഒരുപാടു പെൺകുട്ടികൾക്ക് NO പറയാൻ ധൈര്യം പകരുന്ന ചരിത്രം.

അവളെ വെറുമൊരു പെണ്ണായി മാത്രമേ നിങ്ങൾ കണ്ടിട്ടുള്ളു..കരയാനും ചിരിക്കാനും മാത്രമറിയുന്നൊരു പെൺ കോലം. എന്നാൽ അവൾക്കുള്ളിലും ഒരു കടലിരമ്പുന്നുണ്ട്, പ്രതിരോധത്തിന്റെ, പോരാട്ടത്തിന്റെ നിലനിൽപ്പിന്റെ ആഴക്കടൽ. അവളുടെ കണ്ണുനീർ തുള്ളികൾ നിസ്സഹായതയുടെ അണപൊട്ടലെന്നു കരുതിയെങ്കിൽ, അവളുടെ മൗനം നിന്റെ ആയുധ മൂർച്ചയുടെ മുന്നിലെ അടിയറവെന്നു കരുതിയെങ്കിൽ നിനക്ക് തെറ്റി.

പ്രോലോഭനത്തിന്റെ മോഹനസ്വർഗ്ഗവുമേന്തി നീ നടന്നടുത്തത് ഏതൊരു വേട്ടക്കാരനെയും വെല്ലുന്ന, പിന്നിലെക്കാഞ്ഞതിനും ഇരട്ടിവേഗത്തിൽ മുന്നിലെക്കിരമ്പിയടുക്കുന്ന പെൺപുലിയുടെ മുന്നിലെന്നറിയുക. അവസരങ്ങളെന്ന കീറിമുഷിഞ്ഞ ആ വലയുമായി ഇരുട്ടിൻ മറവിൽ ഇനിയും ആ കാട്ടിലേക്ക് നീ ചെന്നാൽ, പ്രതിരോധത്തിനായ് നായായും നരിയായും നരനായാട്ടിനിറങ്ങും അവൾ…

Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair
Arun Raj R Nair

Leave a Reply

Your email address will not be published.

*