ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച താരവുമാണ് അനന്യ പാണ്ഡെ. നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് താരം. 2019 ൽ പുറത്തിറങ്ങിയ സ്റ്റുഡൻസ് ഓഫ് ദ ഇയർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. അഭിനയ മികവുകൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും താരം ആരാധകർക്കിടയിൽ ചിരപ്രതിഷ്ഠ നേടിയിരിക്കുകയാണ്.
ലിഗർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം സൗത്ത് ഇന്ത്യൻ സിനിമയിലും അരങ്ങേറാൻ പോകുന്നുണ്ട്. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ പ്രേക്ഷകർ കണ്ടിട്ടുണ്ട്. താരം അഭിനയിച്ച ഓരോ കഥാപാത്രവും പ്രേക്ഷക മനസ്സുകളിൽ സ്ഥിരപ്രതിഷ്ഠ നേടുന്ന തരത്തിൽ ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കടന്നുവന്ന താരം പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കുകയും ചെയ്തു. ഏത് കഥാപാത്രമാണ് എങ്കിലും വളരെ നിഷ്പ്രയാസം താരം അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടിയോടെ പ്രേക്ഷകർ സ്വീകരിക്കുന്ന തരത്തിൽ താരം അവതരിപ്പിക്കുകയും ചെയ്യും. പ്രേക്ഷക പ്രീതിയിലും പിന്തുണയും താരം എന്നും മുന്നിൽ തന്നെ ഉണ്ട്.
മോഡലിംഗ് രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം ഈ അടുത്തായി പങ്കെടുക്കുകയുണ്ടായി. സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളിൽ തന്നെ തായ് അഭിപ്രായങ്ങളും താരം തുറന്നു പറയാറുണ്ട്. ഇപ്പോൾ താരം സിനിമാമേഖലയിൽ ഒരു മികച്ച നടന്റെ മകൾ ആയിട്ടുകൂടി ഒരുപാട് ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
ഒരിക്കലും തന്നെ അവസരങ്ങൾ തേടി വന്നിട്ടില്ല എന്നും സിനിമ അഭിനയം എന്ന മോഹം ചെറുപ്പം മുതലേ മനസ്സിൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു എന്നും താരം പറയുന്നു. എന്നാൽ സിനിമയിലേക്ക് വന്നപ്പോൾ പലരും പല തരത്തിലുള്ള നിർദ്ദേശങ്ങളും ഉപദേശങ്ങളും തനിക്ക് തന്നിരുന്നു അതിൽ മിക്കപ്പോഴും ഉണ്ടായത് ശരീരഘടനയെ സംബന്ധിച്ചായിരുന്നു എന്നാണ് താരം വ്യക്തമാക്കാൻ ശ്രമിക്കുന്നത്.
മാറിടത്തിലെ വലിപ്പ കുറവിനെ കുറിച്ചും തടി കുറവുള്ളതിനെക്കുറിച്ചും പലപ്പോഴായി പലരിൽ നിന്നും ഉപദേശ നിർദ്ദേശങ്ങൾ തനിക്ക് ലഭിച്ചിട്ടുണ്ട് എന്നാണ് താരം പറയുന്നത്. അത്തരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ സിനിമ അഭിനയ മേഖലയിൽ മാറിട വലിപ്പത്തിനും അരക്കെട്ടിന്റെ സൗന്ദര്യത്തിനും മീതെ മറ്റൊന്നുമില്ല എന്ന് തോന്നിപ്പോയിട്ടുണ്ട് എന്നും താരം പറയുന്നുണ്ട്. എന്തായാലും വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തത്.