ആരാധക മനം കവർന്ന ചിരി.. ഈ ചിരി കണ്ടാൽ ആരാ ഇഷ്ടപ്പെടാത്തത്.. ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ…

in Entertainments

മലയാളത്തിലെ ഒരു പ്രശസ്തയായ ചലച്ചിത്ര നടിയാണ് നിമിഷ സജയൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെയാണ് താരം സിനിമയിൽ അഭിനയിച്ചു തുടങ്ങുന്നത്. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ ശ്രീജ എന്ന നായികാ കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതു മുഖ നടിക്കുള്ള വനിതാ ഫിലിം അവാർഡ് താരത്തിന് ലഭിച്ചിട്ടുണ്ട്.

ഒരു കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന അവാർഡ് കൂടെ താരത്തിന് നേടാൻ കഴിഞ്ഞതോടെ മലയാള സിനിമയിൽ വളരെ പെട്ടെന്ന് താരത്തിനെ മുൻനിര നായിക നടിമാരുടെ കൂട്ടത്തിലേക്ക് ഉയരാൻ കഴിഞ്ഞു. അത്രത്തോളം മികച്ച പ്രകടനങ്ങളാണ് ഓരോ കഥാപാത്രത്തിലും താരം പ്രകടിപ്പിച്ചത് എന്നും എടുത്തു പറയേണ്ടത് തന്നെയാണ്.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം തുടരുന്നതിനിടയിൽ ഒരു ഇടവേളയെടുത്ത് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി താരം ചേർന്നിരുന്നു. ഈ സമയത്താണ് ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിൽ അഭിനയിക്കുവാൻ താരത്തിന് അവസരം ലഭിച്ചത്. അത് നല്ലൊരു തുടക്കം ആയിരിക്കാൻ താരത്തിനു ഭാഗ്യമുണ്ടായി. അതുകൊണ്ടുതന്നെ പിന്നീട് ഒരുപാട് ചിത്രങ്ങളിലേക്ക് താരത്തിന് അവസരങ്ങൾ ലഭിച്ചു.

അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ഏതു തരത്തിലുള്ള കഥാപാത്രമാണെങ്കിലും വളരെ മികവോടെ താരം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയിലും പിന്തുണയിലും താരം മുന്നിൽ തന്നെ ഉണ്ട്.

ഈട, ഒരു കുപ്രസിദ്ധ പയ്യൻ, മാംഗല്യം തന്തുനാനേന, ചോല, തുറമുഖം, ബഹർ, സ്റ്റാൻഡ് അപ്പ്‌, ജിന്ന്, ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ, മാലിക്, നായാട്ട് എന്നിവയെല്ലാം താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകൾ. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടിയെടുക്കുന്നത്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഉണ്ട്.

താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ക്യൂട്ട് ലുക്കിലുള്ള ഫോട്ടോകളാണ്. വളരെ ക്യൂട്ട് ആയി പുഞ്ചിരിക്കുന്ന തരത്തിലുള്ള ഫോട്ടോകൾ ആണ് താരം അപ്ലോഡ് ചെയ്തിരിക്കുന്നത്. വളരെ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ ഓടു കൂടി ആരാധകരും വളരെ പെട്ടെന്ന് പുതിയ ഫോട്ടോകൾ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Nimisha
Nimisha
Nimisha

Leave a Reply

Your email address will not be published.

*