
മലയാള സിനിമയിൽ അഭിനയ വൈഭവം കൊണ്ട് വളരെ പെട്ടെന്ന് അറിയപ്പെട്ട നടിയാണ് അനുശ്രീ. 2012-ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. തുടക്കംമുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിക്കുകയും തന്നിലൂടെ കടന്നു പോയ ഓരോ കഥാപാത്രത്തെയും മലയാളി പ്രേക്ഷക മനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കുന്ന രൂപത്തിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു.



2012 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമായി നിലകൊള്ളുന്നു. ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് സ്ഥിരപ്രതിഷ്ഠ നേടാൻ താരത്തിന് അഭിനയത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മികച്ച സിനിമകളും അഭിനയ മുഹൂർത്തങ്ങളും താരം മലയാളി പ്രേക്ഷകർക്ക് സമർപ്പിച്ചു. താരം നിരവധി മലയാള സിനിമകളിൽ സ്ത്രീ കേന്ദ്ര കഥാപാത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.



ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് , പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ , മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുര രാജ എന്നിവയാണ് താരം അഭിനയിച്ച പ്രധാന സിനിമകൾ. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് അംഗീകാരങ്ങൾ താരം നേടി.



കുറച്ചു ദിവസങ്ങൾക്ക് മുൻപ് റിലീസായ ട്വീൽത്ത് മാൻ എന്ന മോഹൻലാൽ ജിത്തു ജോസഫ് ചിത്രത്തിൽ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു. സിനിമകൾക്ക് പുറമെ ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് കാർപെറ്റ്, ചായ കോപ്പയിലെ കൊടും കാറ്റ്, കോമഡി സർക്കസ്, ഒന്നും ഒന്നും മൂന്നു 1&2, കോമഡി സൂപ്പർ നൈറ്റ് 2, സ്മാർട്ട് ഷോ, സ്റ്റാർ മാജിക്, മൈ ജി ഫ്ലവർസ് ഒരു കോടി എന്നിവ അവയിൽ ചിലതാണ്.



ഇതിനോടകം അഭിനയ മേഖലയിൽ നിന്ന് ഒരുപാട് അംഗീകാരങ്ങളും അവാർഡുകളും താരത്തെ തേടിയെത്തിയിട്ടുണ്ട്. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിലെ സുഷമ എന്ന കഥാപാത്രത്തിന് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് താരത്തിന് ലഭിച്ചിരുന്നു.
ഇപ്പോൾ താരം മോഡലിംഗ് രംഗത്തും സജീവമാണ്. ഫോട്ടോഷൂട്ടുകൾ ഈയടുത്ത് താരം പങ്കുവെക്കുകയുണ്ടായി. നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന ഒരു അഭിനേത്രിയാണ് അനുശ്രീ നിറഞ്ഞ കയ്യടി ആണ് ഓരോ ഫോട്ടോകൾക്കും പ്രേക്ഷകർ സമ്മാനിക്കാരുള്ളത്.



കേരള ചരിത്രത്തിൽ നിന്ന് ഒരിക്കലും ഒഴിച്ചു കൂടാനാവാത്ത ഒരേടാണ് മാമാങ്കം. ഉണ്ണിയാർച്ചയുടെ കഥാപാത്രത്തെ അനുസ്മരിക്കുന്ന തരത്തിലുള്ള ഒരു പുനരാവിഷ്കരണമാണ് പുതിയ ഫോട്ടോ ഷൂട്ടിലൂടെ താരം ഉദ്ദേശിച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ പുതിയ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്. “മാമാങ്കം” എന്നത് കേരളചരിത്രത്തിന്റെ താളുകളിൽ ചിതലരിക്കാത്ത ഒരു ഓർമയാണ്….., അന്നും ഇന്നും ധീരതയുടെ പര്യായമായി മിന്നിത്തിളങ്ങുന്ന കടത്തനാടിൻ്റെ ധീര വനിത ഉണ്ണിയാർച്ചയും, കടത്തനാടൻ കഥകളും ഇന്നും നമുക്ക് ആവേശം തരുന്ന ഒന്നാണ്…. എന്നാണ് താരം ഫോട്ടോകൾ ക്യാപ്ഷൻ നൽകിയിരിക്കുന്നത്.






