മലയാളം തുളു തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമയിൽ പ്രത്യക്ഷപ്പെടുന്ന ഒരു ഇന്ത്യൻ നടിയാണ് നേഹ സക്സേന. അഭിനയിച്ച സിനിമകളിൽ ഒക്കെയും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ മാത്രം വലിയ അഭിനയം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും താരത്തിന് നേടാൻ സാധിച്ചത് ലക്ഷക്കണക്കിന് സജീവമായ ആരാധകരെയാണ്. അത്രത്തോളം പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്.
മലയാളത്തിൽ ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിനുണ്ട്. താരം ചെയ്ത കഥാപാത്രങ്ങൾ അത്രയും മികച്ചതായി അതുകൊണ്ടുതന്നെയാണ്. മോഹൻലാലിനൊപ്പം മുന്തിരിവള്ളികൾ തളിർക്കുമ്പോൾ , ആറാട്ട് , മമ്മൂട്ടിക്കൊപ്പം കസബ എന്നീ മലയാള ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് താരം കൂടുതൽ അറിയപ്പെടുന്നത്.
അഭിനയിച്ച ഭാഷകളിൽ ഒക്കെയും മുൻനിര നായകന്മാരുടെ കൂടെ സിനിമകൾ ചെയ്യാൻ താരത്തിന് ഭാഗ്യവും അവസരവും ലഭിച്ചിട്ടുണ്ട്. 2017 പുറത്തിറങ്ങിയ ഷെഫ് എന്ന ചിത്രത്തിൽ സെയ്ഫ് അലി ഖാനൊപ്പം താരം അഭിനയിച്ചു. ഇതിന് എല്ലാം പുറമേ കുറച്ച് തമിഴ് , തെലുങ്ക് , തുളു, സംസ്‌കൃതം, ബോളിവുഡ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.
ഹരഹര മഹാദേവ എന്ന കന്നഡ സീരിയലിൽ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അമൃതയിലെ ലാൽസലാം എന്ന പരിപാടിയിൽ നർത്തകിയായി താരം പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് ഡെയർ ദ ഫിയർ എന്ന പരിപാടിയിലും താരം പ്രത്യക്ഷപ്പെട്ടു. എന്തായാലും സിനിമാമേഖലയിലേതു പോലെ തന്നെ ടെലിവിഷൻ രംഗത്തും താരത്തിന് ഒരുപാട് ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ ഇടങ്ങളിലും പ്രത്യക്ഷപ്പെടുന്നത്.
സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളെല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ താരം വിവാഹം കഴിക്കാതിരിക്കുന്നതിന്റെ കാരണമാണ് വ്യക്തമാക്കുന്നത്. വളരെ പെട്ടെന്നാണ് താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുത്തത്.
ഓരോ ദിവസവും ഡിവോഴ്സ് വാർത്തകളാണ് പുറത്തുവരുന്നത്. ആരെയും വിശ്വസിക്കാൻ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് വിവാഹം വേണ്ടെന്ന് ആണ് തൻറെ ആഗ്രഹവും തീരുമാനവും എന്നാണ് താരം പറയുന്നത്. ഇപ്പോൾ തനിക്ക് അമ്മയുണ്ട്. അമ്മയാണ് തനിക്ക് എല്ലാം. ഭാവിയിൽ വിവാഹം കഴിക്കേണ്ടി വരികയാണെങ്കിൽ എന്ന് പറഞ്ഞുകൊണ്ട് തന്റെ ഭാവി വരനെ കുറിച്ചുള്ള സങ്കല്പവും താരം പുറത്തു പറയുന്നുണ്ട്.
പുകവലിക്കാത്ത മദ്യപിക്കാത്ത സ്നേഹമുള്ള വളരെ സിമ്പിൾ ആയ ഒരു വ്യക്തി ആണ് സങ്കല്പത്തിൽ ഉള്ളത് എന്നാണ് താരം വ്യക്തമാക്കിയത്. അമ്മ തന്നെ 6 മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് അച്ഛൻ ഒരു കാർ അപകടത്തിൽ മരണപ്പെടുന്നത്. അതിനുശേഷം തന്നെ അമ്മയാണ് നോക്കുന്നത് എന്നും അച്ഛൻ മരിക്കുമ്പോൾ അമ്മക്ക് പ്രായം വെറും 22 വയസ്സായിരുന്നു എന്നും തന്നെ അനാഥാലയത്തിൽ ആക്കി വേണമെങ്കിൽ അമ്മയ്ക്ക് വേറെ വിവാഹം കഴിക്കാം ആയിരുന്നു എന്നും താരം ഓർക്കുന്നുണ്ട്.
അങ്ങനെ മറ്റൊരു വിവാഹജീവിതം ആഗ്രഹിക്കാതെ എന്നെ നോക്കാൻ വേണ്ടി മറ്റു വീടുകളിൽ ജോലി എടുത്തത് അമ്മയാണ് എന്നും അതുകൊണ്ട് ജീവിതം മുഴുവൻ അമ്മക്ക് ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്തായാലും മലയാളികൾക്കിടയിലും ഇതര ഭാഷയിലും ഒരുപാട് ആരാധകരുള്ള താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്.