
നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തെലുങ്ക് ഭാഷക്ക് പുറമേ തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്. 2012 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്.



മോഡലിംഗ് രംഗത്തു നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിലെ ഒരുപാട് സൂപ്പർ സ്റ്റാറുകളുടെ കൂടെ നായിക വേഷത്തിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് ഇതിനോടകം കഴിഞ്ഞു.



2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.



ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരത്തിന് വിജയം നേടാൻ കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. ഏറ്റവും അവസാനമായി വിജയ് നായകനായി പുറത്തിറങ്ങിയ ബീസ്റ്റ് എന്ന സിനിമയിലാണ് താരം പ്രത്യക്ഷപ്പെട്ടത്. മികച്ച പ്രകടനമാണ് താരം സിനിമയിൽ കാഴ്ചവച്ചത്. അത്രത്തോളം മികവിലാണ് താരം ആ കഥാപാത്രത്തെ സമീപിച്ചത്.



സമൂഹ മാധ്യമങ്ങളിൽ താരം നിറ സാന്നിധ്യമാണ്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുതിയ ഫോട്ടോകളാണ് ആണ് താരം അപ്‌ലോഡ് ചെയ്തിരിക്കുന്നത്.



ബീച്ചിൽ മനോഹരിയായി ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടന്ന് തന്നെ ആരാധകർ ഏറ്റെടുക്കുകയും മികച്ച പ്രേക്ഷക പ്രീതിയുടെയും അഭിപ്രായങ്ങളോടെയും കൂടെ സോഷ്യൽ മീഡിയയിൽ തരംഗമാകുകയും ചെയ്തിട്ടുണ്ട്. താരത്തിന് ഫോട്ടോകൾ എപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ അപ്ലോഡ് ചെയ്യപ്പെട്ടാലും പ്രേക്ഷകർ വളരെ പെട്ടെന്ന് തന്നെ എറ്റെടുക്കാറുണ്ട്.





