ചുവപ്പിൽ മാലഖ പോൽ സുന്ദരി… മനം കവർന്ന് അമേയ മാത്യുവിന്റെ സ്റ്റൈലിഷ് ഫോട്ടോസ്…

in Entertainments

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. ഒരുപാട് മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സിനിമാ മേഖലയിൽ നിന്നു കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേരിടണമെങ്കിൽ മികച്ച ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ സ്ക്രീൻ ടൈം കൂടുതൽ വേണമെന്നാണോ ഇല്ല എന്നും താരത്തിന് തെളിയിക്കാൻ കഴിഞ്ഞു. കരിക്ക് വെബ് സീരീസിലെ താരത്തിന്റെ വേഷം ശ്രദ്ധേയമായിരുന്നു. താരം അഭിനയിച്ച എപ്പിസോഡ് വളരെ പെട്ടന്നാണ് ആരാധകർ ഏറ്റെടുത്തത്.

ആട് 2, വെളിപാടിന്റെ പുസ്തകം, ദി പ്രീസ്റ്റ് തുടങ്ങി വിജയകരമായ ചിത്രങ്ങളിലാണ് താരം അഭിനയിച്ചത്. വളരെ മികച്ച അഭിനയം താരം ഓരോ കഥാപാത്രങ്ങളിലും അവതരിപ്പിച്ചു. എത്ര ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ താരം ട്രെൻഡിങ് ആകുന്നത് പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ്. പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. മികച്ച കമന്റുകൾ ആണ് ഇപ്പോൾ താരത്തിന് ലഭിക്കുന്നത്.

ഇപ്പോൾ താരം റെഡ് ഡ്രെസ്സിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വളരെ നല്ല അഭിപ്രായങ്ങളാണ് താരത്തിന് പ്രേക്ഷകർ നൽകുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.

Ameya Mathew
Ameya Mathew
Ameya Mathew
Ameya Mathew

Leave a Reply

Your email address will not be published.

*