പുതിയ സിനിമകൾക്കു പിന്നാലെ പോകുന്ന സോഷ്യൽ മീഡിയ ഇടങ്ങളെയാണ് ഇപ്പോൾ എല്ലാവർക്കും സുപരിചിതമാകുന്നത്. വർത്തമാന കാലത്തിൽ സോഷ്യൽ മീഡിയ ഇടങ്ങളിൽ കൂടുതലായി കാഴ്ചക്കാരെ ലഭിക്കുന്ന വീഡിയോകളും വാർത്തകളും എല്ലാം പുതിയ ഏതെങ്കിലും ഒരു സിനിമയെ കുറിച്ച് ആയിരിക്കും എന്ന് പറഞ്ഞാലും തെറ്റാകില്ല. എന്തായാലും പുതിയ സിനിമയുടെ വിശേഷങ്ങൾക്ക് വലിയ തോതിൽ ആരാധകർ സ്ഥാനം കൽപിക്കുകയും ചെയ്യാറുണ്ട്.
പുതിയ സിനിമകളുടെ ടീസർ, ട്രെയിലർ വീഡിയോ ഗാനങ്ങൾ എന്നിവക്കെല്ലാം പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ മില്യൻ കണക്കിന് വ്യൂവേഴ്സിനെ ലഭിച്ച സംഭവങ്ങൾ ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ യൂട്യൂബിൽ മറ്റ് സോഷ്യൽ മീഡിയ ഇടങ്ങളിലും ട്രെൻഡിങ് ആയി മുന്നേറിക്കൊണ്ടിരിക്കുന്നത് തെലുങ്ക് ഭാഷയിൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു പുതിയ സിനിമയുടെ വീഡിയോ ഗാനം ആണ്.
ആഗസ്റ്റ് 12 ന് സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന നിതിൻ ചിത്രം ‘മച്ചേർല നിയോജകവർഗ്ഗം’ എന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. ആകർഷകമായ ഗാനത്തിന്റെ വരികൾ എഴുതിയത് കൃഷ്ണ ചൈതന്യയാണ്. പെട്ടെന്നുതന്നെ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ ഗാനം യൂട്യൂബിൽ കണ്ടത്. അതുകൊണ്ടുതന്നെ ട്രെൻഡിംഗ് ലിസ്റ്റിൽ ഉൾപ്പെട്ടിരിക്കുകയാണ് ഗാനം.
ഒരു ബീച്ച് കാർണിവൽ ആയിട്ടാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ ഘടകങ്ങളുള്ള ഒരു പക്കാ മാസ്, കൊമേഴ്‌സ്യൽ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ നിഥിന്റെ നായികയായി കൃതി ഷെട്ടിയും കാതറിൻ ട്രീസയുമാണ് എത്തുന്നത്. നിഥിന്റെയും കാതറിൻ ട്രീസയുടെയും നൃത്തച്ചുവടുകൾ ആണ് വീഡിയോ ഗാനത്തിന്റെ ഹൈലൈറ്റ്.
പുതിയ ലുക്കിൽ ആണ് നിതിൻ പാട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആ എനർജി ഗാനത്തെ മുഴുവൻ ഊർജസ്വമാക്കുന്നുണ്ട്. ചിൽ മാരോ ചിൽ മറോ ഗാനം റിലീസ് ചെയ്തു കൊണ്ട് മ്യൂസിക്കൽ പ്രൊമോഷനുകൾ ആരംഭിച്ചിരിക്കുകയാണ് നിർമ്മാതാക്കൾ. ഉലഗ നായകൻ കമൽഹാസൻ ആണ് ഗാനത്തിന്റെ ലോഞ്ച് നിർവഹിച്ചത്. ഹൈദരാബാദിൽ നടക്കുന്ന കമൽഹാസന്റെ വിക്രം പ്രീ-റിലീസ് ഇവന്റിലാണ് ഇത് ലോഞ്ച് ചെയ്തത്.