മലയാളം സിനിമ സീരിയൽ ടെലിവിഷൻ മേഖലയിൽ അറിയപ്പെടുന്ന ചലച്ചിത്ര നടിയും കുച്ചിപ്പുഡി നർത്തകിയും ടെലിവിഷൻ അവതാരകയുമാണ് രചന നാരായണൻകുട്ടി. 2001 ൽ തീർത്ഥാടനം എന്ന സിനിമയിൽ നായികയുടെ സുഹൃത്തായി ചെറിയ വേഷം ചെയ്തുകൊണ്ടാണ് താരം തന്റെ കരിയർ ആരംഭിച്ചത്. ചെറിയ വേഷമാണെങ്കിലും തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് ആ കഥാപാത്രം മാത്രം മതിയായിരുന്നു.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത മറിമായം എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് താരം ജനപ്രിയയായത്. ചെറുതും വലുതുമായ ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയും താരം നേടി. മികച്ച അഭിനയ വൈഭവമാണ് താരത്തിന് ഏറ്റവും വലിയ സവിശേഷത. അഭിനയ മേഖലയിൽ വളരെ പെട്ടെന്ന് തന്നെ താരം ശ്രദ്ധാകേന്ദ്രമായി.
തൃശൂർ ജില്ലയിലെ ദേവമാതയിലെ സിബിഎസ്ഇ സ്കൂളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് അധ്യാപികയായിരുന്നു താരം. പിന്നീടാണ് താരം തന്റെ കരിയറിനെ അഭിനയ മേഖലയിലേക്ക് വഴിതിരിച്ചു വിടുന്നത്. പഠനത്തിന് ശേഷം തൃശ്ശൂരിലെ റേഡിയോ മാംഗോയിൽ ആർജെ ആയി താരം ചേർന്നു. അവിടെനിന്നാണ് മറിമായത്തിലെക്കുള്ള വഴി താരത്തിന് വിശാലം ആകുന്നത്. മഴവിൽ മനോരമയിൽ കോമഡി ഫെസ്റ്റിവൽ കോമഡി ഷോ നടത്തിയതും താരമാണ്.
ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്നതിന് മുമ്പ് താരം നൃത്ത ക്ലാസുകളും എടുത്തിരുന്നു. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രകടനങ്ങൾ താരത്തിനും കാഴ്ചവെക്കാൻ സാധിച്ചു. ഓരോ സിനിമകളിലൂടെയും ഓരോ പരിപാടികളിലൂടെയും താരത്തിന് ഒട്ടനവധി ആരാധകരെ സ്വന്തമാക്കാനായി. ഒരുപാട് സിനിമകളിലേക്ക് ഇപ്പോൾ താരത്തിന് അവസരങ്ങൾ വരുന്നുണ്ട്.
സിനിമ സീരിയൽ ടെലിവിഷൻ പരിപാടികൾക്ക് പുറമെ ഏതാനും പരസ്യങ്ങളിൽ അഭിനയിക്കുകയും ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോ കോമഡി എക്സ്പ്രസ്, ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ ചലഞ്ച് എന്നീ റിയാലിറ്റി ഷോയിൽ ജഡ്ജ് ആയി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഓരോ കഥാപാത്രത്തെയും ആഴത്തിൽ അറിഞ്ഞവതരിപ്പിക്കാൻ വല്ലാത്ത കഴിവ് താരത്തിനുണ്ട്.
സിനിമാ മേഖലയിൽ അഭിനേത്രിയായും ഡബ്ബിങ് ആർട്ടിസ്റ്റായും താരം പ്രവർത്തിച്ചിട്ടുണ്ട്. അഭിനയത്തിലൂടെ തന്നെ അമ്പതിലധികം സിനിമകളുടെ ഭാഗമാവാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. നിരന്തരം ആരാധകർക്ക് വേണ്ടി ഇഷ്ട്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് ഒരു അഭിമുഖമാണ് വൈറലാകുന്നത്.
അഭിമുഖത്തിൽ ഹിറ്റ് ആകും എന്ന് പ്രതീക്ഷിച് ഫ്ലോപ്പ് ആയി പോയ സിനിമ ഏതാണ് എന്ന ചോദ്യത്തിന് അങ്ങനെ ഒരു സിനിമ ഇല്ല എന്നും എന്റെ ഓരോ സിനിമകളും എനിക്ക് ഓരോ പുതിയ അനുഭവങ്ങളായിരുന്നു എന്നും താരം പറയുന്നു. കൂട്ടത്തിൽ താരം പറഞ്ഞത് ഹിറ്റ് ആകും എന്ന് പ്രതീക്ഷിച് ഹിറ്റായ സിനിമയാണ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ആറാട്ട് എന്നാണ്. വളരെ പെട്ടെന്നാണ് താരത്തിന്റെ ആഭിമുഖം വൈറലായത്.