
പുതിയ സിനിമകളുടെ വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ യൂട്യൂബിലും ഫേസ്ബുക്കിലും മറ്റു സോഷ്യൽ മീഡിയ ഇടങ്ങളിലും തരംഗം സൃഷ്ടിക്കാറുണ്ട്. സിനിമ മേഖലയോട് പ്രേക്ഷകർ അത്രത്തോളം അടുപ്പം സൂക്ഷിക്കുന്നു എന്ന് തന്നെയാണ് അതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്. ചെറിയ ഒരു വാർത്ത പോലും വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടുന്ന തരത്തിൽ പ്രചരിക്കപ്പെടുന്നത് അതുകൊണ്ട് തന്നെയാണ്.



ഓരോ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പ്രഖ്യാപനവും പേരിടലും മുതൽ റിലീസിങ്ങും അതിന്റെ കളക്ഷൻ ഡീറ്റെയിൽസ് ഉൾപ്പെടെയുള്ള വാർത്തകൾ വരെ ഒരേ ആരവത്തോടെയാണ് പ്രേക്ഷകർ കാതോർത്തിരിക്കുന്നത്. ഒരു സിനിമയുടെ തുടക്കം ഇഷ്ടം ആയി കഴിഞ്ഞാൽ അതിന്റെ തുടർച്ചയിൽ മുഴുവൻ വലിയ താല്പര്യത്തോടെയാണ് പ്രേക്ഷകർ വാർത്തകളെ കാത്തിരിക്കുന്നത്.



അതുകൊണ്ടുതന്നെയാണ് ടീസർ, ട്രെയിലർ പോലോത്ത വീഡിയോകൾ വളരെ മികച്ച രൂപത്തിൽ സംവിധാനിക്കാനും നല്ല സാഹചര്യത്തിൽ റിലീസ് ചെയ്യിക്കാനും അണിയറപ്രവർത്തകർ ആഗ്രഹിക്കുന്നതും അശ്രാന്തം പരിശ്രമിക്കുന്നതും. ഇതുപോലെ തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ് വീഡിയോ ഗാനങ്ങളുടെ റിലീസ്. റിലീസായി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഒരുപാട് കാഴ്ചക്കാരെ പല വീഡിയോകളും ഇതിനുമുമ്പ് നേടിയിട്ടുണ്ട്.



ഇപ്പോൾ റൗഡി ബോയ്സ് എന്ന ചിത്രത്തിലെ പ്രേമേആകാസമൈദേ എന്ന ഗാനത്തിന്റെ ഫുൾ വീഡിയോ ആണ് റിലീസ് ആയിട്ടുള്ളത്. ആഷിഷ് റെഡ്ഡിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രമാണ് ‘റൗഡി ബോയ്‌സ്’. തുടക്കം മുതൽ ഇതുവരെയുള്ള സിനിമയുടെ ഓരോ ഘട്ടങ്ങളിലും പ്രേക്ഷകരുടെ നിറഞ്ഞ കയ്യടിയും സജീവ പിന്തുണയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ വീഡിയോ ഗാനം റിലീസ് ആയപ്പോഴും അതേ പിന്തുണയാണ് പ്രേക്ഷകർ നൽകിയിട്ടുള്ളത്.



അനുപമയും ആഷിഷും തമ്മിലുള്ള ലിപ്‌ലോക്ക് രംഗം ഉൾപ്പെട്ട ട്രെയിലർ അണിയറ പ്രവർത്തകർ നേരത്തെ റിലീസ് ആയിരുന്നു. ആ സമയത്ത് അതായിരുന്നു യൂട്യൂബിലെ ട്രെൻഡിങ് വീഡിയോ. സിനിമയുടെ നിര്‍മാതാവ് ദില്‍ രാജുവിന്റെ മരുമകനാണ് ആഷിഷ്. മലയാളത്തിൽ ഒരു പിടി ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച അനുപമയുടെ എട്ടാമത്തെ തെലുങ്ക് പ്രോജക്ട് ആണിത്. ചിത്രത്തിൽ കാവ്യ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.





