പൊളി !! ലുക്ക്‌ കൂടി വരുവാണല്ലോ സിനിമയിലേക്ക് തിരിച്ചു വരുമോ എന്ന് ആരാധകർ. കൂടുതൽ സ്റ്റൈലായി മീര നന്ദൻ… സൂപ്പർ കൂൾ ഫോട്ടോകൾ വൈറൽ…

in Entertainments

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്.

നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം കാരണം അറിയപ്പെടുന്ന വ്യക്തിത്വമാണ് തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാൻ കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്.

വിദ്യാഭ്യാസ മേഖലയിൽ താരം ഒരുപാട് നേട്ടങ്ങൾ കൈവരിച്ചതു കൊണ്ടുതന്നെ സിനിമ അഭിനയ മേഖലയിൽ താരത്തിനു ലഭിക്കുന്ന അംഗീകാരങ്ങൾക്ക് മാറ്റു കൂടുകയാണ്. ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദത്തിന് ശേഷം മണിപ്പാൽ സർവകലാശാലയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ജേണലിസത്തോടുകൂടിയ മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവു താരം നേടിയിട്ടുണ്ട്.

ഒരുകാലത്ത് താരം മലയാള സിനിമയിൽ തിരക്കേറിയ നടിയായിരുന്നു. കരിയറിന്റെ തുടക്കത്തിൽ അമൃത, ജീവൻ ടിവി എന്നീ ടിവി ചാനലുകളിലും താരം പ്രശസ്തമായ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായി മലയാള സിനിമയിലേക്ക് താരത്തെ കൊണ്ടുവരുന്നത് ലാൽജോസ് ആണ്. മുല്ല എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. തൊട്ടടുത്തവർഷം തമിഴിൽ വാൽമീകി എന്ന ചിത്രത്തിൽ താരം അഭിനയിച്ച തമിഴിൽ ഒരുപാട് ആരാധകരെ നേടിയെടുത്തു.

മലയാളത്തിൽ ചെറുതും വലുതുമായ ഒരുപാട് സിനിമകളിൽ താരം പിന്നീട് അഭിനയിക്കുകയുണ്ടായി. 2011ൽ ജയ് ബോലോ തെലങ്കാന എന്ന സിനിമയിലൂടെയാണ് തെലുങ്ക് ഭാഷയിൽ അരങ്ങേറിയത്. ഭാഷകൾക്ക് അതീതമായി താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. ഒരുപാട് മികച്ച സിനിമകളിൽ താരത്തിനെ കാണാനും പ്രേക്ഷകർക്ക് സാധിച്ചു. വളരെ ചുരുങ്ങിയ കാലഘട്ടത്തിൽ തന്നെ ഒരുപാട് അംഗീകാരങ്ങളും താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ താരം അപ്ലോഡ് ചെയ്തിരിക്കുന്നത് സ്റ്റൈലിഷ് ഡ്രസ്സിൽ മനംമയക്കുന്ന കിടിലൻ ഫോട്ടോകളാണ്. എന്തായാലും വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ പുതിയ ലുക്കിന് ആരാധകർ രേഖപ്പെടുത്തുന്നത്. വളരെ പെട്ടന്നാണ് താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തത്.

Meera Nandhaa
Meera Nandhaa
Meera Nandhaa
Meera Nandhaa
Meera Nandhaa

Leave a Reply

Your email address will not be published.

*