
നിലവിൽ ബോളിവുഡ് സിനിമയിലെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് ഉർവ്വശി റൗട്ടേല. 2013 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. 2013 ൽ പുറത്തിറങ്ങിയ സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. അഭിനയം ആരംഭിക്കുന്നതിന് മുൻപേ മോഡലിംഗ് രംഗത്ത് താരം വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒരുപാട് മികച്ച സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിച്ചു. ബോളിവുഡ് സിനിമയിൽ സജീവമായി ഇപ്പോൾ താരം നിലകൊള്ളുന്നു. ഹിന്ദി സിനിമയ്ക്ക് പുറമെ തെലുങ്ക് ബംഗാളി എന്നീ സിനിമകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



2015 ൽ കന്നട സൂപ്പർ സ്റ്റാർ ദർശൻ നായകനായി പുറത്തിറങ്ങിയ മിസ്റ്റർ ഐരവത എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം കന്നട സിനിമാ ലോകത്തേയ്ക്ക് കടന്നു. ഭാഷകൾക്ക് അതീതമായി ലക്ഷക്കണക്കിന് ആരാധകരെ ഓരോ സിനിമയിലൂടെയും താരം നേടി. ഒരുപാട് സിനിമകളിൽ സ്പെഷൽ അപ്പീറൻസ് എന്ന നിലയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിറഞ്ഞ കയ്യടികളാണ് താരത്തിന്റെ ഓരോ വേഷങ്ങൾക്കും ലഭിക്കുന്നത്.



ഒരുപാട് മ്യൂസിക് വീഡിയോകളിലും പല പ്രശസ്ത വെബ് സീരീസ്കളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയിലെന്ന പോലെ തന്നെ താരം മോഡലിംഗ് രംഗത്തും സജീവമായി നില കൊള്ളുന്നു. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തിട്ടുണ്ട്. മേഖല എന്താണെങ്കിലും അഭിനയ വൈഭവം കൊണ്ട് തന്റെ ഇടം അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നിറഞ്ഞ കയ്യടിയും താരത്തിന് ലഭിച്ചു.



സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും പങ്കെടുത്തിട്ടുണ്ട്. പുതിയ ഫോട്ടോകളും വിശേഷങ്ങളും താരം നിരന്തരമായി ആരാധകർക്കിടയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 47 മില്യണിൽ കൂടുതൽ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. സോഷ്യൽ മീഡിയയിൽ അത്രയും ആരാധകർ താരത്തിന് ഉണ്ടായത് കൊണ്ട് തന്നെയാണത്.



ഇപ്പോൾ താരത്തിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഡാൻസ് സ്റ്റെപ്പുകളാണ് താരം കാഴ്ചവെച്ചത് എന്നത് കൊണ്ട് മാത്രമല്ല വീഡിയോ വൈറലായത്. ചടുലമായ നൃത്തചുവടുകൾക്ക് പിന്നാലെ ധരിച്ച മേൽ വസ്ത്രമൂരി എറിയുന്നുണ്ട് താരം. എന്തായാലും വളരെ പെട്ടന്ന് വീഡിയോ വൈറലായിരിക്കുന്നു.





