നിലവിൽ സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും മുൻനിര നായിക നടിമാരിലൊരാളാണ് കീർത്തി സുരേഷ്. താരം അഭിനയത്തിൽ ഒരുപാട് ഇതിനകം തെളിയിച്ചു കഴിഞ്ഞു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകറെ നേടിയെടുക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് സൂപ്പർഹിറ്റ് സിനിമകളുടെ ഭാഗമാകാനും താരത്തിന് കഴിഞ്ഞു.
മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് മറ്റു പല ഭാഷകളിലായി ഒരുപാട് മികച്ച കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുകയും ചെയ്തു. തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ ആണ് താരം ഇപ്പോൾ സജീവമായി നിലകൊള്ളുന്നത്. ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന താരം പിന്നീട് നായിക വേഷത്തിൽ തിളങ്ങി നിൽക്കുകയായിരുന്നു.
താരം സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും ആരാധകർക്ക് വേണ്ടി താരം സമൂഹമാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയി പ്രചരിപ്പിക്കാറുണ്ട്.
ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവിൽ നിന്ന് വിപരീതമായി തികച്ചും ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കാണപ്പെടുന്നത്. ഏറ്റവും അവസാനമായി പുറത്തിറങ്ങിയ സർക്കാരു വാരി പേട്ട എന്ന തെലുങ്ക് സിനിമയിലെ ഗാനത്തിലാണ് താരം ഈ രീതിയിൽ പ്രത്യക്ഷപ്പെട്ടത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
പരശുറാം എഴുതി സംവിധാനം ചെയ്ത മഹേഷ് ബാബു കീർത്തി സുരേഷ് എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് തെലുങ്ക് സിനിമയാണ് സർക്കാർ വാരി പേട്ട. 60 കോടി ബജറ്റിൽ പുറത്തിറങ്ങിയ സിനിമ 200 കോടിയോളം കലക്ഷൻ നേടുകയും ചെയ്തു. ഇതിലെ ഗാനത്തിലാണ് കീർത്തി സുരേഷ് തികച്ചും ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത്. കലാവതി എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്.
രണ്ടായിരത്തിൽ പുറത്തിറങ്ങിയ പൈലേറ്റ്സ് എന്ന മലയാള സിനിമയിലെ ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ദിലീപ് നായകനായി പുറത്തിറങ്ങിയ കുബേരൻ എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു. ഇതേ ദിലീപിന്റെ നായികയായി താരം പിന്നീട് റിങ് മാസ്റ്റർ എന്ന സിനിമയിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ ഒരുപാട് അവാർഡുകൾ അഭിനയജീവിതത്തിൽ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു.