
ഒരു അമേരിക്കൻ ഗായികയും നടിയും നർത്തകിയുമാണ് ജെന്നിഫർ ലിൻ ലോപ്പസ്. 1991-ൽ ഇൻ ലിവിംഗ് കളറിൽ ഒരു ഫ്ലൈ ഗേൾ നർത്തകിയായി താരം മീഡിയക്ക് മുമ്പിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങി. 1997ലാണ് താരത്തിന്റെ ആദ്യ സിനിമയിൽ പുറത്തു വരുന്നത്. സെലീന എന്ന ചിത്രത്തിലെ തന്റെ ആദ്യ പ്രധാന വേഷത്തിലൂടെ തരാം അറിയപ്പെടുന്ന ലാറ്റിൻ നടിയായി മാറി. തുടക്കം മുതൽ ഇതുവരെയും മികച്ച പ്രേക്ഷക പ്രീതി താരം നേടുകയും ചെയ്തു.



അതെ വർഷം തന്നെ പുറത്തു വന്ന അനക്കോണ്ട, തൊട്ടടുത്ത വർഷം റിലീസായ ഔട്ട് ഓഫ് സൈറ്റ് എന്നിവയിൽ അഭിനയിച്ച താരം ഹോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ലാറ്റിൻ നടിയായി ഉയരുകയും ചെയ്തു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. അതുകൊണ്ടുതന്നെയാണ് ഓരോ ചിത്രങ്ങളുടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടിയെടുക്കാൻ സാധിച്ചത്.



നടി, ഗായിക , നർത്തകി, ബിസിനസുകാരി എന്നീ നിലകളിലെല്ലാം 1989മുതൽ താരം സജീവമാണ്. ലോപ്പസ് തന്റെ ആദ്യ സ്റ്റുഡിയോ ആൽബമായ ഓൺ ദി 6 ലൂടെയാണ് സംഗീത വ്യവസായത്തിലേക്ക് കടന്നത്. ഇത് അമേരിക്കൻ സംഗീതത്തിലെ ലാറ്റിൻ പോപ്പ് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ സഹായിച്ചിട്ടുണ്ട് എന്നത് വാണിജ്യ വിജയത്തേക്കാൾ ഉപരിയായി പറയപ്പെട്ടതാണ്. പിന്നീട് സൈക്കോളജിക്കൽ ഹൊറർ ദി സെല്ലിലാണ് അഭിനയിച്ചത്.



2001- ൽ താരത്തിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആൽബമായ ജെ.ലോയും താരത്തിന്റെ റൊമാന്റിക് കോമഡി ദി വെഡ്ഡിംഗ് പ്ലാനറും ഒരേസമയം പുറത്തിറങ്ങിയതോടെ ഒരേ ആഴ്‌ചയിൽ ഒന്നാം നമ്പർ ആൽബവും സിനിമയും സ്വന്തമാക്കിയ ആദ്യ വനിതയായി താരം മാറി. പ്രേക്ഷകർക്കിടയിൽ വലിയ ഒരു തരംഗം ആണ് ആ സമയത്ത് താരം സൃഷ്ടിച്ചത് എന്ന് പറയാതിരിക്കാൻ കഴിയില്ല.



അതിനു ശേഷം ഒരുപാട് മികച്ച സിനിമകളുടെ ഭാഗമായി താരത്തെ കാണാൻ സാധിച്ചിട്ടുണ്ട്. ഓരോ മേഖലകളിലും തന്റെ തായ ഇടം അടയാളപ്പെടുത്തി താരം കടന്നു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് ആരാധകരെയും പ്രേക്ഷക പ്രശംസയും നേടിയെടുക്കാനും നിലനിർത്താനും താരത്തിന് സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് കറുപ്പ് ഷോർട്ട് ബിക്കിനിയിൽ ഹോട്ട് ആയി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ ചൂടു പിടിപ്പിച്ചത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് ഒരുപാട് കാഴ്ചക്കാരെ നേടി മുന്നോട്ടുപോകാനും ഫോട്ടോക്ക് കഴിഞ്ഞു. വളരെ പെട്ടെന്ന് 40 ലക്ഷത്തോളം ലൈക്ക് ആണ് ആ ഫോട്ടോകൾക്കു ലഭിച്ചത്. എന്തായാലും പുത്തൻ ഫോട്ടോകൾ വൈറൽ ആയിട്ടുണ്ട്.






