വീട്ടിൽ നിന്നും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് പ്രശസ്ത നടി… വെളിപ്പെടുത്തൽ വൈറലാകുന്നു….

in Entertainments

അറിയപ്പെടുന്ന ഇന്ത്യൻ അഭിനേത്രിയാണ് കുബ്ബ്ര സെയ്ത്. നടി, ടി വി ആതിഥേയക, മോഡൽ എന്നീ നിലകളിൽ എല്ലാം 2010 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന് ഏകദേശം പതിമൂന്ന് വയസ്സുള്ളപ്പോൾ തന്നെ താരം ടി വി ഷോകൾ ഹോസ്റ്റുചെയ്യാൻ തുടങ്ങിയിരുന്നു. ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ & മാനേജ്‌മെന്റ് സയൻസസിൽ നിന്ന് ബിരുദം നേടിയ താരം പിന്നീട് ദുബായിലേക്ക് മാറുകയായിരുന്നു.

താരത്തിന് ടെലിവിഷൻ രംഗത്തു നിന്നും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. അതുപോലെതന്നെ സൗന്ദര്യ മത്സരങ്ങളിലും താരത്തിന് വിജയിക്കാൻ കഴിഞ്ഞു. 2013-ലെ ഇന്ത്യയിലെ മികച്ച വനിതാ എംസി അവാർഡ് ജേതാവാണ്. 2009-ൽ മിസ് ഇന്ത്യ വേൾഡ് വൈഡ് ബ്യൂട്ടി മത്സരത്തിൽ മിസ് പേഴ്‌സണാലിറ്റിയായും താരം തിളങ്ങി. അഭിനയ മേഖലയിൽ വളരെ ചെറിയ സമയം കൊണ്ട് തന്നെ തന്റെ ഇടം ഭദ്രമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

സുൽത്താൻ , റെഡി , സിറ്റി ഓഫ് ലൈഫ് എന്നീ ചിത്രങ്ങളിൽ താരം അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ഒരുപാട് പ്രേക്ഷകരെ നേടിയെടുത്തു. Apple TV+ ഷോ ഫൗണ്ടേഷനിൽ ഫറ കീൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മറഞ്ഞ കൈയ്യിൽ ലഭിച്ചിരുന്നു. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകപ്രീതിയിൽ താരം എന്നും മുന്നിൽ നിൽക്കുന്നുണ്ട്.

നെറ്റ്ഫ്ലിക്സ് ഒറിജിനൽ ഷോ സേക്രഡ് ഗെയിംസിന്റെ ആദ്യ സീസണിലെ കുക്കൂ എന്ന ട്രാൻസ്‌ജെൻഡർ കഥാപാത്രത്തിന് താരം വ്യാപകമായ അംഗീകാരം നേടിയിരുന്നു. സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ് താരം. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും പുതിയ സിനിമ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും വർത്തമാനങ്ങളും എല്ലാം പ്രേക്ഷകരുമായി താരം നിരന്തരം പങ്കുവയ്ക്കാറുണ്ട്.

അഭിനയ വൈഭവം കൊണ്ടും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം ഒട്ടനവധി ആരാധകരെയും ഫോളോവേഴ്സിനെയും താരം ഞൊടിയിടയിൽ തന്നെ നേടിയെടുത്തത് കൊണ്ട് തന്നെ താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എന്തായാലും വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. ഇപ്പോൾ താരം വളരെ ചെറുപ്പത്തിൽ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന വാർത്തയാണ് പുറത്തുവിട്ടിരിക്കുന്നത്.

വീടിനുള്ളിൽ നിന്ന് തന്നെയാണ് അത്തരം ഒരു ദുരനുഭവം സംഭവിച്ചത് എന്നും അങ്ങനെ ഒരു സംഭവം ഉണ്ടായത് അമ്മയോട് പോലും തുറന്നു പറയാനാണ് സാധിച്ചില്ല എന്നും നീണ്ട ഏഴ് വർഷക്കാലം ആ പീഡനം സഹിക്കേണ്ടി വന്നിട്ടുണ്ട് എന്നും ഇപ്പോൾ അത് ആലോചിക്കുമ്പോൾ വലിയ നാണക്കേടാണെന്നും താരം പറയുന്നുണ്ട്. പിന്നീട് അമ്മയോട് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞപ്പോൾ ആ സമയത്ത് അമ്മയിൽ നിന്നും വന്ന വീഴ്ചകളെകുറിച്ചും മനസ്സിലാക്കാത്തതിനെക്കുറിച്ചും അമ്മ ക്ഷമ പറഞ്ഞു എന്നും താരം കൂട്ടിച്ചേർത്തു.

Kubbra Sait
Kubbra Sait
Kubbra Sait

Leave a Reply

Your email address will not be published.

*