നയന്താരയെ സ്വന്തമാക്കി വിഘ്‌നേഷ് ശിവൻ.നയൻസ് വിക്കി വിവാഹചിത്രങ്ങൾ പുറത്ത്….

in Entertainments

ഒരുപാട് വർഷത്തെ പ്രണയത്തിനു ഒടുവിൽ തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ ഉള്ളതിനാൽ തന്നെ ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. മീഡിയക്ക് പോലും പ്രവേശനമില്ലാത്ത വിവാഹ ചടങ്ങുകളുടെ ഫോട്ടോകൾ വളരെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്.

വിവാഹദിനത്തിൽ ചുവന്ന നിറമുള്ള സാരിയാണ് ചുറ്റിയിരിക്കുന്നത്. പ്രൗഢ ഗംഭീരമായ സദസ്സും അതിനൊത്ത അണിഞ്ഞൊരുങ്ങിയ താരത്തെയും ആണ് കാണാൻ സാധിക്കുന്നത്. അതി മനോഹരങ്ങളായ ഒരുപാട് ആഭരണങ്ങൾ കൊണ്ട് വിഭൂഷിതയായി ഒരു രാജ്ഞിയെ പോലെയാണ് നയൻതാര വേദിയിലെത്തുന്നത്. നോക്കിയാൽ കണ്ണെടുക്കാൻ കഴിയാത്ത മനോഹാരിതയാണ് ചിത്രങ്ങൾ പ്രകടിപ്പിക്കുന്നത്.

മഞ്ഞച്ചരടിൽ കോർത്ത താലിയാണ് വിഗ്നേഷ് ശിവൻ പ്രിയപത്നി നയൻതാരയെ അണിയിച്ചത്. ചെന്നൈയിലെ ആഡംബര ഹോട്ടലിൽ വിവാഹം ബ്രഹ്മ മുഹൂർത്തത്തിൽ നടന്നു എന്നും സൂപ്പർസ്റ്റാർ രജനീകാന്ത് ആണ് താലി കൈമാറിയത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പരിപാടിയുടെ സുരക്ഷ വളരെ കർശനമാണെന്നും ചടങ്ങിന്റെ പരിസരത്ത് ക്ഷണിക്കപ്പെട്ട അതിഥികളെ മാത്രമേ അനുവദിച്ചുള്ളൂ എന്നും റിപ്പോർട്ടുണ്ട്.

ഇ.സി.ആർ. റോഡിൽ മാധ്യമങ്ങൾക്കും പ്രവേശനം അനുവദിച്ചില്ല എന്നതും കടുത്ത സുരക്ഷാ പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് എടുത്ത തീരുമാനമാണ് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്. ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത്കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ്, സൂര്യ, ഭാര്യ ജ്യോതിക തുടങ്ങിയവർ പങ്കെടുത്ത പ്രമുഖരുടെ പട്ടികയിൽ ഉൾപ്പെടുന്നുണ്ട് എന്നും പുറത്തു വരുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും പറയുന്നുണ്ട്.

വിവാഹവേദിയിൽ അതിഥികൾക്ക് നൽകാൻ വച്ചിരിക്കുന്ന കുപ്പികളിൽ നയൻതാരയുടെയും വിഘ്നേശ് ശിവന്റെയും ചിത്രങ്ങൾ പതിച്ച പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട് എന്നത് ഫോട്ടോകളിൽ നിന്നും മനസ്സിലാകുന്നുണ്ട്. റൗഡി പിച്ചേഴ്സ് ആണ് നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചു കൊണ്ട് അത്തരം ബോട്ടിലുകൾ തയ്യാറാക്കിയതെന്നും ഒറ്റനോട്ടത്തിൽ ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നു. എന്തായാലും ഫോട്ടോകൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത്.

e

Leave a Reply

Your email address will not be published.

*