
ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൾ എന്ന നിലയിൽ പ്രശസ്തയാണ് സുഹാന ഖാൻ. ജനനം മുതൽ അറിയപ്പെടുന്ന സെലിബ്രിറ്റി ആണ് താരം. ഡാഡിസ് ഗേൾ എന്ന് വിളിക്കാൻ ആണ് താരം ഇഷ്ടപ്പെടുന്നത്. സിനിമയിൽ തിളങ്ങി നിൽക്കുന്നവരോടുള്ള ഇഷ്ടം പ്രേക്ഷകർ കുടുംബത്തോടും മക്കളോടും കാണിക്കാറുണ്ട്. അത്തരത്തിൽ ഒരുപാട് ആരാധകരുള്ള താരപുത്രിയാണ് സുഹാന.



വിദ്യാഭ്യാസ മേഖലയിൽ തിളക്കമൊട്ടും കുറയാത്ത വിദ്യാർത്ഥിയാണ് താരം. മുംബൈയിലെ ധീരുഭായ് അംബാനി ഇന്റർനാഷണൽ സ്കൂളിൽ നിന്നാണ് താരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പിന്നീട് താരം ഇംഗ്ലണ്ടിലെ ആർഡിംഗ്ലി കോളേജിൽ നിന്ന് ബിരുദവും നേടി. ഇപ്പോൾ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിനിയാണ്.



ന്യൂയോർക്കിൽ ഒരു അഭിനയ പരിശീലന കോഴ്സ് താരം എടുത്തിട്ടുണ്ട്. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്ന് അഭിനയത്തെക്കുറിച്ചുള്ള പരിശീലനത്തിലാണ് ഇപ്പോൾ താരപുത്രി. “ദ ഗ്രേ പാർട്ട് ഓഫ് ബ്ലൂ” എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വലിയ പ്രതീക്ഷയോടെയാണ് ആരാധകർ താരപുത്രിയുടെ അഭിനയ അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കുന്നത്.



താരം ഒരു ഫുട്ബോൾ ഫ്രീക്ക് ആണ്. കൂടാതെ താരത്തിന്റെ സ്കൂളിനായി നിരവധി ഫുട്ബോൾ ടൂർണമെന്റുകൾ കളിച്ചിട്ടുണ്ട്. കൂടാതെ അണ്ടർ 14 ടീമിന്റെ ക്യാപ്റ്റനാണ് താരം എന്നും പറയപ്പെടുന്നു. ഇതിനപ്പുറം ഒരു നല്ല എഴുത്തുകാരിയായ താരം ദേശീയ കഥാരചനാ മത്സരത്തിൽ അവാർഡും നേടിയിട്ടുണ്ട്. ഒരേ സമയത്ത് ഒന്നിലധികം കഴിവുകൾ പ്രകടിപ്പിച്ചതുകൊണ്ട് തന്നെ ഒരുപാട് ആരാധകരെയാണ് താരത്തിന് വളരെ പെട്ടെന്ന് നേടിയെടുക്കാൻ സാധിക്കുന്നത്.



സോഷ്യൽ മീഡിയ ഇടങ്ങളിലും താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും കുടുംബ സിനിമ പുതുമകളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരുപാട് കഴിവുകൾ ഒരേസമയം പ്രകടിപ്പിക്കുകയും നിറഞ്ഞ കൈയടി സ്വീകരിക്കുകയും ചെയ്ത വ്യക്തി ആയതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം താരത്തിന് ഒട്ടനവധി ആരാധകരും ഫോളോവേഴ്സും ഉണ്ട്. അതുകൊണ്ടു തന്നെയാണ് താരത്തിന് പോസ്റ്റുകൾ വളരെ പെട്ടെന്ന് വൈറലാകുന്നത്.



ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ആൻഡ് സിമ്പിൾ ഡ്രസ്സിൽ വളരെ മനോഹരമായി പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഫോട്ടോകളാണ്. ഡാർക്ക് ബ്ലൂ ഫുൾസ്ലീവ് ഷോട്ട് ടീഷർട്ട് നൊപ്പം ട്രെൻഡി ജീൻസ് ആണ് താരം ധരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവമായ താരത്തിന് 283,000 ഫോളോവേഴ്‌സ് ഉണ്ട്. എന്തായാലും താരത്തിന് പുതിയ ഒക്കെ വളരെ പെട്ടെന്ന് മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.




