അശ്ലീലസന്ദേശം അയച്ച ആളെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടി നടി അവന്തിക മോഹന്‍….

in Entertainments

അറിയപ്പെടുന്ന അഭിനേത്രിയും മോഡലുമാണ് അവന്തിക മോഹൻ. മോഡൽ എന്ന നിലയിലും നർത്തകി എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും 2012 മുതൽ താരം സജീവമായി പ്രവർത്തിച്ചു വരുന്നു. താരത്തിന്റെ മാതാപിതാക്കൾ കോഴിക്കോട് സ്വദേശികളാണ് എങ്കിലും താരം ജനിച്ചതും വളർന്നതും ദുബായിലാണ്. മോഡലിംഗ് രംഗം വളരെ ചെറുപ്പത്തിൽത്തന്നെ താരത്തിന് താല്പര്യം ഉണ്ടായിരുന്നു.

കേരളത്തിലേക്ക് കരിയർ ആരംഭിക്കാൻ വേണ്ടിയാണ് വന്നത്. ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ താരം പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തിട്ടുണ്ട്. മിസ് മലബാർ 2011 കിരീടവും കൂടാതെ മിസ് പെർഫെക്റ്റ് 2010 എന്ന സബ്ടൈറ്റിലും താരത്തിന് ആ സമയങ്ങളിൽ നേടാൻ കഴിഞ്ഞു. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. അതാണ് സൗന്ദര്യ മത്സരങ്ങളിലെ വിജയങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

യക്ഷി-ഫെയ്റ്റ്‌ഫുലി യുവേഴ്‌സ് എന്ന ചിത്രത്തിലൂടെ ആണ് താരം അരങ്ങേറ്റം കുറിച്ചത്. പിന്നീട് ആത്മസഖി എന്ന ടിവി പരമ്പരയിലൂടെ ജനപ്രീതി നേടി. ഇപ്പോൾ സിനിമാ മേഖലയിലും ടെലിവിഷൻ രംഗങ്ങളിലും താരത്തിന് ഒരുപോലെ ആരാധകരുണ്ട്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിക്കുന്നത് എന്നുള്ളതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് പ്രേക്ഷക പ്രീതി നേടാനും ഒരുപാട് ആരാധകരെ നേടാനും താരത്തിന് കഴിഞ്ഞു.

പരിശീലനം നേടിയ ഒരു അറിയപ്പെടുന്ന നർത്തകി ആണ് താരം. സൗന്ദര്യ മത്സരത്തിൽ വിജയിച്ചതിന് ശേഷം താരത്തിന് അഭിനയ ഓഫറുകൾ ലഭിക്കാൻ തുടങ്ങിയത്. സിനിമകളിലെല്ലാം വളരെ മികച്ച പ്രേക്ഷക പിന്തുണയും നേടിയെടുക്കാൻ തരത്തിൽ മികച്ച അഭിനയ വൈഭവം തുടക്കം പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ 2017-ൽ മൂന്ന് മികച്ച നടിക്കുള്ള അവാർഡുകൾ താരത്തിന് ലഭിക്കുകയും ചെയ്തു.

സിനിമയുടെ ഇടങ്ങളിലെല്ലാം സജീവമായ താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായി താരത്തിന് ആരാധകർ ഉണ്ടായതു കൊണ്ട് പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന് അശ്ലീല മെസ്സേജ് അയച്ചയാളെ സമൂഹത്തിനു മുൻപിൽ തുറന്നുകാട്ടുകയും മെസ്സേജിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും വളരെ മാന്യമായ രൂപത്തിൽ മറുപടി പറയുകയും ചെയ്തിരിക്കുകയാണ് താരം.

നിങ്ങള്‍ക്ക് സ്വന്തമായി ഒരു അമ്മ ഉണ്ടായിരിക്കില്ല. ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും നിങ്ങള്‍ ഇങ്ങനെ ഒരു മെസ്സേജ് അയയ്ക്കില്ല. നിങ്ങളെപ്പോലെ ഉള്ള ആളുകള്‍ ഈ ഭൂമിക്ക് തന്നെ ഒരു ഭാരമാണ് എന്നാണ് താരം അതിനു നൽകിയ മറുപടി. ഇത്തരം വിഷയങ്ങളിൽ സ്ത്രീകൾ ഒരിക്കലും നിശബ്ദത ആകരുത് എന്നും താരം മറുപടിയിൽ പറയുന്നുണ്ട്. എന്തായാലും സ്ക്രീൻഷോട്ട് പങ്കു വെച്ചതിനു ശേഷം താരം നൽകിയ കുറിപ്പും കുറിക്കുകൊള്ളുന്നത് തന്നെയാണ് എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.

Avantika Mohan
Avantika Mohan

Leave a Reply

Your email address will not be published.

*