‘ലാലേട്ടന്റെ മകളായി അഭിനയിച്ച കുട്ടി!! പൂക്കൾ കൈയിൽ പിടിച്ച് ക്യൂട്ട് ലുക്കിൽ മാളവിക..’ – ഫോട്ടോസ് കാണാം….

in Entertainments

ബാലതാരമായി അഭിനയലോകത്തേക്ക് കടന്നുവന്ന് പിന്നീട് നായിക വേഷത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ട് സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും കലാകാരികളും സിനിമാലോകത്ത് ഉണ്ട്. നമ്മുടെ മലയാളസിനിമയിലും ഇത്തരത്തിലുള്ള ഒരുപാട് പേരുണ്ട്. ബാലതാരം വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് ഇവർ സിനിമയിലേക്ക് കടന്നു വന്നത്. പിന്നീട് നായകവേഷത്തിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ഈ രീതിയിൽ ബാലതാരമായി സിനിമാ ലോകത്തേക്ക് കടന്നു വന്ന പിന്നീട് നായകവേഷത്തിൽ വരെ പ്രത്യക്ഷപ്പെട്ട താരമാണ് മാളവിക നായർ. ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരം പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളുടെ നായികയായി വരെ പ്രത്യക്ഷപ്പെട്ടു.

ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുന്നുണ്ട്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ബാലതാര പരിവേഷത്തിൽ നിന്ന് മാറി കിടിലൻ ബോൾഡ് വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്.

ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൈയിൽ പൂക്കളും പിടിച്ച് സ്റ്റൈലിഷ് ലുക്കിൽ സുന്ദരിയായി മാടപ്രാവിനെ പോലെ വെള്ള ഡ്രസ്സ് ൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ക്യൂട്ട് ഫോട്ടോകൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നു. കിടിലൻ ബോൾഡ് വേഷത്തിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.

താരം ആദ്യ സിനിമയിൽ തന്നെ മലയാളികളുടെ മനസ്സിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. തിലകൻ അനശ്വരമാക്കിയ ഉസ്താദ് ഹോട്ടലിലെ കഥാപാത്രത്തിന്റെ ഹൂറി ആയി രക്ഷപ്പെട്ടു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ കർമ്മയോദ്ധാ എന്ന സിനിമയിൽ മോഹൻലാലിന്റെ മകളായി താരം പ്രത്യക്ഷപ്പെട്ടു.

താരം ആദ്യമായി നായികവേഷത്തിൽ പ്രത്യക്ഷപ്പെടുന്നത് 2014 ൽ ആസിഫ് അലി നായകനായി പുറത്തിറങ്ങിയ കുക്കൂ എന്ന സിനിമയിൽ കണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. പിന്നീട് അതേ വർഷം കുക്കു എന്ന സിനിമയിൽ അഭിനയിച്ച് കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. ഇപ്പോൾ താരം തെലുങ്ക് സിനിമയിൽ ആണ് സജീവമായി നില കൊള്ളുന്നത്.

Malvika Nair
Malvika Nair
Malvika Nair
Malvika Nair
Malvika Nair
Malvika Nair

Leave a Reply

Your email address will not be published.

*