ഈ ദുൽഖർ നായികയെ ഓർക്കുന്നുണ്ടോ?? വർക്ക്‌ ഔട്ട്‌ കഴിഞ്ഞിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ ഒപ്പിയെടുത്ത് ആരാധകർ…

in Entertainments

നടിയായും മോഡലായും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് നേഹ ശർമ. 2007 മുതൽ ആണ് താരം ക്യാമറക്കു മുന്നിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു തുടങ്ങിയത്. തെലുങ്ക് സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് താരം കടന്നുവന്നത്. തുടക്കം മുതൽ ഇതുവരെയും അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ നിറഞ്ഞ പ്രേക്ഷക കയ്യടി താരം നേടി.

നിലവിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടിമാരിൽ ഒരാളും കൂടിയാണ് താരം. തെലുങ്കിലാണ് അഭിനയം ആരംഭിച്ചത് എങ്കിലും ബോളിവുഡിൽ സജീവ സാന്നിധ്യമായി മാറാൻ താരത്തിന് ഏറെ സമയം എടുത്തില്ല. 2007 ൽ റാം ചരൻ നായകനായി പുറത്തിറങ്ങിയ ചിറുത എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്.

പിന്നീട് അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്. 2010 ൽ ഇമ്രാൻ ഹാഷ്മി നായകനായി പുറത്തിറങ്ങിയ ക്രൂക്ക്‌ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. കൂടാതെ തമിഴ് പഞ്ചാബി മലയാളം തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ താരം നേടിയെടുത്തു.

താരം മലയാളികൾക്കും പ്രിയങ്കരിയാണ്. ദുൽഖർ സൽമാൻ 4 വ്യത്യസ്ത വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് പുറത്തിറങ്ങിയ സോളോയിൽ അഭിനയിച്ചു കൊണ്ടാണ് താരം മലയാളത്തിൽ അരങ്ങേറിയത്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിൽ താരം ഓരോ കഥാപാത്രത്തെയും കൈകാര്യം ചെയ്തു.

മോഡലിംഗ് രംഗത്തും താരം ഇപ്പോൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 14 മില്യൺ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ് പതിവ്. ശരീര സൗന്ദര്യത്തിന് ഒപ്പം ആരോഗ്യവും സംരക്ഷിക്കുന്ന താരത്തിന്റെ യോഗ ഫിറ്റ്നസ് ഫോട്ടോകളും താരം പങ്കുവയ്ക്കാറുണ്ട്.

അതുപോലെതന്നെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോകളും ജിമ്മിൽ നിന്ന് തിരികെ മടങ്ങുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം ഇടയ്ക്കിടെ ആരാധകർക്കിടയിൽ തരംഗം ആകാറുണ്ട്. വളരെ പെട്ടെന്നാണ് താരത്തിന്റെ ഫോട്ടോകൾ ഓരോന്നും പ്രേക്ഷകർ ഏറ്റെടുക്കുന്നത്. പതിവ് പോലെ ജിമ്മിൽ വർക്ക്ഔട്ട് ന് ശേഷം ആരാധകരെ കണ്ട താരത്തിന്റെ വീഡിയോ ആണ് ആരാധകർക്കിടയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

Neha Sharma
Neha Sharma
Neha Sharma
Neha Sharma
Neha Sharma

Leave a Reply

Your email address will not be published.

*