
സിനിമ-സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന പ്രമുഖ നടിനടൻമാരെ പോലെ തന്നെ അവരുടെ കുടുംബാംഗങ്ങളും സോഷ്യൽ മീഡിയയിൽ തരംഗം ആകാറുണ്ട്. ഇത്തരത്തിലുള്ള ഒരുപാട് സോഷ്യൽ മീഡിയയിൽ തിളങ്ങിനിൽക്കുന്ന സെലിബ്രിറ്റി കുടുംബങ്ങൾ ഉണ്ട്. നമ്മുടെ മലയാള സിനിമാ ലോകത്തും ഇത്തരത്തിലുള്ള ഒരുപാട് കുടുംബങ്ങളെ നമുക്ക് കാണാൻ സാധിക്കും.

ഈ രീതിയിൽ മലയാളി സിനിമ പ്രേമികൾ ഏറ്റെടുത്ത അമ്മയും മകളുമാണ് നിത്യ ദാസും മകളും. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇവർ സമൂഹമാധ്യമങ്ങളിൽ നിറസാന്നിധ്യമാണ്. ഒരുമിച്ച് ഒരുപാട് പരിപാടികളിൽ ഇവർ പ്രധാന അതിഥികളായി പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇവരുടെ ഒരുപാട് ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളിൽ രണ്ടുപേരും നിറസാന്നിധ്യമാണ്. അമ്മയും മകളും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോഷൂട്ടുകൾ നമുക്ക് സമൂഹമാധ്യമങ്ങളിൽ കാണാൻ സാധിക്കും. ഇരുവരും ഒരുപാട് ടിവി ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. മലയാളികൾ ഈ അമ്മയെയും മകളെയും ഏറ്റെടുത്തിരിക്കുകയാണ്. രണ്ടുപേരും ഒരുമിച്ച് ഫോട്ടോഷൂട്ടിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടു.



ഇപ്പോൾ വീണ്ടും ഇവർ രണ്ടുപേരും ഒരുമിച്ചുള്ള പുതിയ ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പതിവുപോലെ കിടിലൻ സ്റ്റൈലിഷ് ലുക്കിലാണ് രണ്ടുപേരും കാണപ്പെടുന്നത്. ഈ ഫോട്ടോ കണ്ടതിനുശേഷം ആരാധകർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമിതാണ്. ഇതിൽ ആരാണ് അമ്മ ആരാണ് മകൾ. കാരണം അത്രയും സാമ്യതയും യുവത്വമാണ് ഇരുവരിലും കാണപ്പെടുന്നത്. ഏതായാലും ഫോട്ടോ വൈറലായി കഴിഞ്ഞിരിക്കുന്നു.



ഒരു സമയത്ത് മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലനിന്നിരുന്ന താരമായിരുന്നു നിത്യദാസ്. അഭിനയപ്രാധാന്യമുള്ള ഒരുപാട് സിനിമകളിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു കൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമക്കു പുറമെ തമിഴ് ടെലിവിഷൻ സീരിയലുകളിലും താരം പ്രത്യക്ഷപ്പെട്ടു.



താരം അഭിനയിച്ച ആദ്യ സിനിമ തന്നെ വൻ ഹിറ്റ് ആയിരുന്നു. രണ്ടായിരത്തി ഒന്നിൽ ദിലീപ് പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ഈ പറക്കും തളിക എന്ന സിനിമയിൽ നായിക വേഷം കൈകാര്യം ചെയ്തു കൊണ്ടാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് തുടർച്ചയായി ഒരുപാട് സൂപ്പർഹിറ്റ് മലയാളസിനിമകളിൽ താരം പ്രത്യക്ഷപ്പെട്ടു. മലയാള സിനിമയ്ക്ക് പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.



