നിലവിൽ ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിലൊരാളാണ് പരിണീതി ചോപ്ര. തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിയ്ക്കനും പ്രേക്ഷകരുടെ മനസ്സ് കീഴടക്കാനും താരത്തിന് കഴിഞ്ഞു.
അഭിനയ ജീവിതത്തിൽ ഒരുപാട് നേട്ടങ്ങൾ കൈവരിച്ച താരം മോഡലിംഗ് രംഗത്തും സജീവമായി നിലകൊള്ളുന്നു. ബോളിവുഡ് സിനിമയിൽ നിലവിൽ ഏറ്റവും തിരക്കുള്ള നടിയായി താരം മാറിയിരിക്കുകയാണ്. Forbsഫോർബ്സ് ഇന്ത്യയുടെ ഇന്ത്യയിലെ ഏറ്റവും അറിയപ്പെട്ട സെലിബ്രിറ്റികളിൽ ഒരാളായി താരത്തെ തെരഞ്ഞെടുത്തിരുന്നു. ഇത് താരത്തിന്റെ പ്രശസ്തി നമുക്ക് മനസ്സിലാക്കി തരുന്നുണ്ട്.
സമൂഹമാധ്യമങ്ങൾ നിറസാന്നിധ്യമായ താരം നിരന്തരമായി തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫോട്ടോകളും വീഡിയോകളും ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകർ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 36 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്.
അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ബോട്ടിൽ ബിക്കിനി ധരിച്ച് പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഗ്ലാമർ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
അഭിനയലോകത്തേക്ക് കടന്നു വരുന്നതിനു മുമ്പ് താരം വിദ്യാഭ്യാസരംഗത്തും തിളങ്ങി നിന്നിരുന്നു. ട്രിപ്പിൾ ഹോണർ ഡിഗ്രി കരസ്ഥമാക്കിയ അപൂർവം ചില നടിമാരിലൊരാളാണ് താരം. മാഞ്ചസ്റ്റർ സ്കൂളിൽ നിന്ന് ബിസിനസ് ഫൈനാൻസ് എക്കണോമിക്സ് എന്ന വിഭാഗത്തിൽ ആണ് താരം ബിരുദം നേടിയത്. പിന്നീട് താരം മോഡലിംഗ് രംഗത്തും സിനിമാ രംഗത്തും സജീവമായി നിലകൊണ്ടു.
2011 ൽ പുറത്തിറങ്ങിയ ലേഡീസ് vs റിക്കി ബഹൽ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് തുടർച്ചയായി ഒരുപാട് സിനിമകൾ താരത്തെ തേടിയെത്തി. ടെലിവിഷൻ രംഗത്തും താരം തിളങ്ങി നിൽക്കുകയാണ്. വോയിസ് ആർട്ടിസ്റ്റ് എന്ന നിലയിലും താരം ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.