
നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് റീം സമീർ ശൈഖ്. മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോല കഴിവ് തെളിയിച്ച താരം തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് കഴിഞ്ഞു.



ബാലതാരമായി കരിയർ ആരംഭിച്ച താരമാണ് റീം സമീർ ശൈഖ്. 2010 ൽ ആറാമത്തെ വയസ്സിൽ ആണ് താരം ആദ്യമായി ബാലതാരം വേഷം കൈകാര്യം ചെയ്തുകൊണ്ട് ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം നായിക വേഷത്തിൽ ഒരുപാട് സീരിയലുകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഒരുപാട് അവസരങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തു.



ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നിറസാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് വേഷങ്ങളിലാണ് കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 5 million അടുത്ത് ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും വൈറലാവുകയാണ്.



ഇപ്പോൾ താരത്തിന്റെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ ക്യൂട്ട് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. താരം ഇത്തരത്തിലുള്ള ബോൾഡ് ഫോട്ടോകളിൽ ഇതിനു മുമ്പ് പ്രത്യക്ഷപ്പെട്ടെങ്കിലും ഇത്രയും ക്യൂട്ട് ലുക്കിൽ സുന്ദരിയായി ഇതിനു മുമ്പ് താരത്തെ കണ്ടിട്ടില്ല എന്നാണ് ആരാധകരുടെ അഭിപ്രായം.



2010 ൽ സംപ്രേഷണം ചെയ്തിരുന്ന Neer Bhare Tere Naina Devi എന്ന പരമ്പരയിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ ടെലിവിഷൻ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച താരം ഇപ്പോഴും ടെലിവിഷൻ രംഗത്ത് സജീവ സാന്നിധ്യമായി നിലകൊള്ളുന്നു. Fanaa: Ishq Mein Marjawaan എന്ന പരമ്പരയിലാണ് താരമിപ്പോൾ നിലകൊള്ളുന്നത്.



സ്പെഷ്യൽ അപ്പീറൻസ് എന്ന നിലയിൽ താരം പല ടിവി ഷോകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2016 ൽ പുറത്തിറങ്ങിയ വസീർ എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് മ്യൂസിക് വീഡിയോകളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടി എത്തുകയും ചെയ്തു.








