നിലവിൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നടിയും ഏറ്റവും താരമൂല്യമുള്ള നടിമാരിൽ ഒരാളും ആണ് പൂജ ഹെഗ്ഡേ. 2012 ൽ അഭിനയം ആരംഭിച്ച താരം മോഡലിംഗ് രംഗത്തു നിന്നാണ് അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. മുഖമൂടി എന്ന തമിഴ് സിനിമയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം തമിഴ് ഹിന്ദി എന്നീ ഭാഷകളിലും അഭിനയിച്ച കഴിവ് തെളിയിച്ചിട്ടുണ്ട്.
2014 ൽ ഒക്കെ ലൈല കോസം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തെലുങ്കിൽ അഭിനയം തുടങ്ങി. അല്ലു അർജുൻ നായികയായി രണ്ട് സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരം റാം ചരൺ, ജൂനിയർ എൻടിആർ എന്നിവരുടെ നായികയായും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
തന്റെ അഭിനയ മികവുകൊണ്ടും ആരും മോഹിക്കുന്ന സൗന്ദര്യം കൊണ്ടും മില്യൻ കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞു. 2010 ലെ മിസ് യൂണിവേഴ്സ് ഇന്ത്യ സൗന്ദര്യ മത്സരത്തിലെ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി മീഡിയ ശ്രദ്ധ പിടിച്ചു പറ്റിയത്. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ പ്രകടനങ്ങൾ താരം കാഴ്ചവെച്ചു. ഇപ്പോൾ താരം സൗത്ത് ഇന്ത്യയിലെ മുൻ നിര നായിക നടിമാരിൽ പ്രധാനിയാണ്.
സിനിമയിൽ നിന്നും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരുടെ കൂട്ടത്തിലും താരത്തിന് പേരുണ്ട്. നടിമാരുടെ പ്രതിഫലത്തിന് കണക്കുകൾ എപ്പോഴും ആരാധകർക്കിടയിൽ വലിയതോതിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഒരു വാർത്തയാണ് പുറത്തുവരുന്നത്. പ്രതിഫലം വാങ്ങുന്നതിൽ ഒരുപാട് വർഷമായി മുന്നിൽ നിൽക്കുന്നത് ലേഡി സൂപ്പർസ്റ്റാർ നയൻതാര തന്നെയാണ്. അഞ്ച് കോടി മുതൽ 7 കോടി വരെയാണ് താരം ഒരു ചിത്രത്തിനുവേണ്ടി വാങ്ങുന്നത്.
നയൻതാരക്ക് ശേഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് കൂടുതൽ പ്രതിഫലം വാങ്ങുന്നത് സമന്ത ആയിരുന്നു. അല്ലുഅർജുൻ നായിക നായകനായെത്തിയ പുഷ്പ ദ റൈസർ എന്ന സിനിമയിലെ വെറും 3 മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഒരു ഐറ്റം ഡാൻസിനെ താര വാങ്ങിയ പ്രതിഫലത്തിന് കണക്കുകൾ കേട്ട് ആരാധകർ അത്ഭുതപ്പെട്ടിരുന്നു. ഒന്നിനു പുറകെ മറ്റൊന്നായി ഒരുപാട് സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് താരമിപ്പോൾ പ്രത്യക്ഷപ്പെടുന്നത്.
എന്നാൽ ഇപ്പോൾ പുതിയ കണക്ക് പ്രകാരം സാമന്തയെ പിന്നിലാക്കി രണ്ടാമത് മറ്റൊരു നടി എത്തിയിരിക്കുകയാണ് എന്നാണ്. സമന്ത കടത്തിവെട്ടിയ താരം പൂജ എവിടെ ആണ്. പുരി ജഗന്നാഥ സംവിധാനം ചെയ്യുന്ന ജനഗണമന എന്ന സിനിമയാണ് ഇപ്പോൾ താരം അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. വിജയ് ദേവരകൊണ്ട നായകനാകുന്ന ഈ ചിത്രത്തിന് വേണ്ടിയാണ് താരം തന്നെ പ്രതിഫലം കുത്തനെ ഉയർത്തിയിരിക്കുന്നത്.
സാധാരണയായി മൂന്നു മുതൽ നാലു കോടി വരെ ആയിരുന്നു താരത്തിന്റെ പ്രതിഫല കണക്ക്. ഒരു വർഷം ഒരു സിനിമ എന്ന രൂപത്തിലാണ് ഇതുവരെയും താരം സിനിമകളെ സമീപിച്ചത്. പക്ഷേ ഇപ്പോൾ ജനഗണമന എന്ന സിനിമക്കുവേണ്ടി താരം അഞ്ചു കോടി രൂപയാണ് പ്രതിഫലം വാങ്ങുന്നത് എന്നാണ് പുതിയതായി പുറത്തുവരുന്ന കണക്കുകളും വാർത്തകളും സൂചിപ്പിക്കുന്നത്. ഇതോടെ നയൻതാരയ്ക്ക് ശേഷം ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി താരം മാറി.